14 November Wednesday

കേരളത്തെ സഹായിക്കാൻ ബ്രസീൽ സ്വദേശിയും

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

മോണിക്ക ഇ വില്ലാറിൻഡോ ക്യാമ്പുകളിൽ കഴിയുന്നവർക്ക‌് നൽകാനുള്ള അവശ്യസാധനങ്ങൾ മേയർ വി കെ പ്രശാന്ത‌ിന്‌ കൈമാറുന്നു

തിരുവനന്തപുരം

പ്രളയദുരിതത്തിൽനിന്ന‌് കരകയറാൻ പരിശ്രമിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി ബ്രസീലിൽനിന്ന് മോണിക്കയെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് തന്റെ പക്കലുള്ള എണ്ണായിരം രൂപ സംഭാവന നൽകിയശേഷം നഗരസഭയിലെ ദുരിതാശ്വാസ കൗണ്ടറിലെത്തിയ മോണിക്ക ഇ വില്ലാറിൻഡോ ക്യാമ്പുകളിൽ കഴിയുന്നവർക്ക‌് നൽകാനുള്ള അവശ്യ സാധനങ്ങൾ സംഭാവന ചെയ‌്തശേഷമാണ‌് മടങ്ങിയത‌്. മേയർ വി കെ പ്രശാന്ത‌് സാധനങ്ങൾ ഏറ്റുവാങ്ങി‌. സുഹൃത്തിന്റെ ചികിത്സയ‌്ക്കുവേണ്ടിയാണ‌് മോണിക്ക കേരളത്തിലെത്തിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top