21 November Wednesday

അഴിച്ചുമാറ്റിയ ക്യാമറകൾ തിരികെ സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018

വിളപ്പിൽ 

വെള്ളനാട് ഉറിയാക്കോട് ജങ‌്ഷനിൽ  അഴിച്ചുമാറ്റിയ ക്യാമറകൾ കമ്പനി അധികൃതർ തിരികെ സ്ഥാപിച്ചു. നാട്ടുകാരുടെ സഹായത്തോടെ ജനകീയസമിതി സ്ഥാപിച്ച ക്യാമറകളാണ്  പണം നൽകാത്തതിനാൽ കമ്പനി അധിക്യതർ അഴിച്ചുമാറ്റിയത്. ഒരു ലക്ഷംരൂപകൂടി മൈക്രോപാർക്ക് ടെക്നോ ഇന്ത്യ കമ്പനിക്ക് നൽകിയതോടെയാണ‌് പരിഹാരമായത‌്. കഴിഞ്ഞ മെയ് 23നായിരുന്നു 32 ക്യാമറ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം. തിരുവനന്തപുരം മൈക്രോപാർക്ക് ടെക്നോ ഇന്ത്യ കമ്പനിക്ക് 5,30,000 രൂപയ്ക്കായിരുന്നു കരാർ. മൂന്ന് ലക്ഷംരൂപ അഡ്വാൻസും അടുത്തഘട്ടമായി 33,000 രൂപയും നൽകി. 1,97,000 രൂപയാണ് നൽകാനുണ്ടായിരുന്നത്. ബാക്കി തുക യഥാസമയം ഉറിയാക്കോട് ജനകീയ സമിതി നൽകാത്തതോടെ കമ്പനി അധിക്യതർ ആര്യനാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് കഴിഞ്ഞ മാസം ക്യാമറകൾ അഴിച്ചു. പൊലീസ് ഇടപെട്ടതോടെ അഴിച്ച ക്യാമറകൾ ജനകീയ സമിതി ഓഫീസിലും ഇതിന്റെ താക്കോൽ ആര്യനാട് സ്റ്റേഷനിലും സൂക്ഷിച്ചു. പിരിവെടുത്ത് സ്ഥാപിച്ച ക്യാമറകൾ ഇളക്കിയെടുത്തതോടെ ശക്തമായ പ്രതിഷേധത്തിലായിരുന്നു നാട്ടുകാർ. ഇതിനുശേഷം ഒരു ലക്ഷംരൂപകൂടി നൽകിയതായി ജനകീയ സമിതി സെക്രട്ടറി പാസ്റ്റർ റെജി പറഞ്ഞു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top