22 September Saturday

ജില്ലയിലെ ആദ്യ സ്ത്രീസൗഹൃദ ഹൈടെക് വെയിറ്റിങ് ഷെഡ് കഴക്കൂട്ടത്ത‌്

വെബ് ഡെസ്‌ക്‌Updated: Monday Aug 13, 2018

കഴക്കൂട്ടത്ത്‌ ഒരുങ്ങുന്ന ഹൈടെക് വെയിറ്റിങ് ഷെഡിന്റെ മാതൃക

കഴക്കൂട്ടം 

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണനയുമായി തലസ്ഥാനത്തെ ആദ്യ സ്ത്രീസൗഹൃദ ഹൈടെക് വെയിറ്റിങ് ഷെഡ് കഴക്കൂട്ടത്തു പൂർത്തിയായി. ഇതിന്റെ ഉദ‌്ഘാടനം ചൊവ്വാഴ്ച വൈകിട്ട‌് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. അത്യാധുനിക സജ്ജീകരണങ്ങളോടെയാണ്  സ്ത്രീസൗഹൃദ ബസ് സ്റ്റാൻഡ‌് നിർമിച്ചിട്ടുള്ളത്.  സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന ഷെൽട്ടറിൽ സിസിടിവി ക്യാമറ, സൗജന്യ വൈഫൈ, എഫ്എം റേഡിയോ, അറ്റാച്ച്ഡ് ശുചിമുറി എന്നീ സൗകര്യങ്ങളും അമ്മമാർക്ക് മുലയൂട്ടുന്നതിനുള്ള  സൗകര്യങ്ങളുമുണ്ട‌്. ദാഹമകറ്റാൻ കുടിവെള്ള സംഭരണി, ഇരിപ്പിടം, സാനിട്ടറി നാപ്കിൻ സംസ‌്കരണ സംവിധാനം  എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പഴയ ബസ് സ്റ്റോപ്പ് പൊളിച്ചാണു പുതിയ നിർമാണം. ടെക്കികളടക്കം പതിനായിരങ്ങൾ വന്നുപോകുന്ന കഴക്കൂട്ടത്ത‌് ശുചിമുറി ഇല്ലെന്ന പരാതികൂടിയാണ് ഇതിലൂടെ പരിഹരിക്കപ്പെ‌ടുന്നത്.

 
പ്രധാന വാർത്തകൾ
Top