18 August Saturday
ഏഷ്യൻ ജൂനിയർ അത‌്‌ലറ്റിക‌് മീറ്റ‌്

കമൽരാജിന് സ്വർണം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

തിരുവനന്തപുരം 

ജപ്പാനിൽ നടന്ന ഏഷ്യൻ ജൂനിയർ അത‌്‌ലറ്റിക് മീറ്റിൽ ഇന്ത്യക്കുവേണ്ടി സ്വർണം നേടി സായി അത‌്‌ലറ്റിക് അക്കാദമിയിലെ താരം കമൽരാജ് കനകരാജ്. പുരുഷന്മാരുടെ ട്രിപ്പിൾ ജംപിലാണ് ഈ പത്തൊൻപതുകാരന്റെ സുവർണനേട്ടം. ജപ്പാനിലെ ജിഫുവിൽ നടന്ന മത്സരത്തിൽ 15.75  മീറ്റർ ചാടിയ  കമൽരാജ് 15.56  മീറ്റർ ചാടിയ കൊറിയയുടെ ജ്യുമിൻ ജുവിനെയും 15.47 മീറ്റർ ചാടിയ ജപ്പാന്റെ സ്യുൻസുകി ഇസുമിയയെയും പിന്തള്ളി. മേയിൽ നടന്ന ജൂനിയർ സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കമൽരാജ് തന്റെ  മികച്ച വ്യക്തിഗത നേട്ടത്തോടെ സ്വർണം സ്വന്തമാക്കി. ഇറാനിലെ ടെഹ്റാനിൽ   നടന്ന എട്ടാമത്  ഏഷ്യൻ ഇൻഡോർ അത‌്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 16 .05  മീറ്ററിന്റെ  പുതിയ മീറ്റ്  റെക്കോഡോടെ  വെള്ളി  നേടി. ശ്രീലങ്കയിലെ  കൊളംബോയിൽ   നടന്ന സാഫ് ജൂനിയർ അത‌്‌ലറ്റിക് മീറ്റിലും പതിനാറാമത്  ഫെഡറേഷൻ കപ്പ് ജൂനിയർ അത‌്‌ലറ്റിക‌്   മീറ്റിലും സ്വർണം നേടി.

പ്രധാന വാർത്തകൾ
Top