19 October Friday

തൊഴിലാളികളുടെ മക്കള്‍ക്കായി സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഈവര്‍ഷം തുടങ്ങും: മന്ത്രി ടി പി രാമകൃഷ്ണന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018

കിലെ സംഘടിപ്പിച്ച ഉപരിപഠന മാർഗനിർദേശക ക്ലാസും അനുമോദനയോഗവും മന്ത്രി ടി പി രാമകൃഷ്ണൻ ഉദ്‌ഘാടനംചെയ്യുന്നു

തിരുവനന്തപുരം

തൊഴിലാളികളുടെ മക്കൾക്കായി സിവിൽ സർവീസ് പരീക്ഷാ പരിശീലനം ഈവർഷം തുടങ്ങുമെന്ന‌് തൊഴിൽമന്ത്രി ടി പി രാമകൃഷ്ണൻപറഞ്ഞു. ജില്ലയിലെ അസംഘടിതമേഖലയിലെ തൊഴിലാളികളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക്   കിലെ  സംഘടിപ്പിച്ച ഉപരിപഠന മാർഗനിർദേശക ക്ലാസും അനുമോദനയോഗവും  ഒളിമ്പ്യാ ഹാളിൽ  ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  ബാങ്ക് പരീക്ഷാ കോച്ചിങ‌് ക്ലാസ‌്, പിഎസ്‌സി പരീക്ഷാ പരിശീലനം, മെഡിക്കൽ എൻജിനിയറിങ‌് എൻട്രൻസ് പരീക്ഷകൾക്കായി അമ്പതുദിവസത്തെ ക്രാഷ് കോഴ്‌സ് ഇതെല്ലാം പരിശീലനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും.  ഉപരിപഠന മാർഗനിർദേശം, വിദ്യാർഥികളും സാമൂഹ്യ നവമാധ്യമങ്ങളും, വിദ്യാർഥികളും വ്യക്തിത്വവികസനവും എന്നീ വിഷയങ്ങളിൽ  ക്ലാസുകളും സംഘടിപ്പിച്ചു. കിലെ ചെയർമാൻ വി ശിവൻകുട്ടി അധ്യക്ഷനായി. വാർഡ് കൗൺസിലർ ഐഷ ബെക്കർ, കിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ എം ഷജീന, എക്‌സി്ക്യൂട്ടീവ് കൗൺസിൽ അംഗമായ കെ മല്ലിക, ഫെലോ ബൈജു ചന്ദ്രൻ എന്നിവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top