20 August Monday

സ്ക്വാഡുകൾ ഇന്നുമുത

വെബ് ഡെസ്‌ക്‌Updated: Tuesday Feb 13, 2018
തിരുവനന്തപുരം > പരീക്ഷക്കാലം മുൻനിർത്തി ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടികൾക്ക് ജില്ലാ കേന്ദ്രം ഒരുങ്ങുന്നു. ഉച്ചഭാഷിണികൾ അനുവദനീയമായ തോതിലും കൂടുതൽ ശബ്ദത്തിൽ ഉപയോഗിക്കുന്നത് പരിശോധിക്കുന്നതിന് അസി. കലക്ടർ അനുപം മിശ്രയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചതായി കലക്ടർ കെ വാസുകി അറിയിച്ചു.  
സ്ക്വാഡ് ചൊവ്വാഴ്ച മുതൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തും. തഹസീൽദാർ, സ്റ്റേഷൻഹൗസ് ഓഫീസർ, മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് സ്ക്വാഡ്. പൊതുനിരത്തുകളിൽ 75 ഡെസിബലിലും ജനവാസകേന്ദ്രങ്ങളിൽ 65 ഡെസിബലിലും ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണികൾ ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും. രാത്രി പത്തുമുതൽ രാവിലെ ആറുവരെ ഉച്ചഭാഷിണി ഉപയോഗം കർശനമായി നിരോധിക്കും. മൈക്ക് ഓപ്പറേറ്റർമാർക്കും സംഘാടകർക്കുമെതിരെ വിവിധ നിയമങ്ങളനുസരിച്ച് ശിക്ഷണ നടപടികൾ സ്വീകരിക്കും.  
പൊതുജനങ്ങൾക്ക് ശബ്ദമലിനീകരണം സംബന്ധിച്ച പരാതികൾ 606 2 606 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.
 
പ്രധാന വാർത്തകൾ
Top