15 November Thursday

ചിറയിൻകീഴ് താലൂക്കാശുപത്രി 1000 ഡയാലിസിസ് തിളക്കത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 12, 2018
ചിറയിൻകീഴ് 
ചിറയിൻകീഴ് താലൂക്ക് ആസ്ഥാ ന ആശുപത്രിയിൽ ഡയാലിസിസുകളുടെ എണ്ണം ആയിരം കടന്നു. 45 രോഗികൾക്കായി 1002 ഡയാലിസിസുകളാണ് ഇതുവരെ നടന്നത്. ഏപ്രിൽ മൂന്നിനാണ‌് ഡയാലിസിസ് യൂണിറ്റ്  പ്രവർത്തനമാരംഭിച്ചത‌്. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ   വികസന ഫണ്ടും ചിറയിൻകീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ആർഎസ്ബിവൈ ഫണ്ടും ഡിഎച്ച്എസ് ഫണ്ടും വിനിയോഗിച്ച് നിർമിച്ച ഡയാലിസിസ് യൂണിറ്റ് മാർച്ച് അഞ്ചിനാണ് മന്ത്രി കെ കെ ശൈലജ  ഉദ്ഘാടനംചെയ്തത്. 
ഡയാലിസിസ് യൂണിറ്റിന്റെ നിർമാണത്തിന് ഒരു കോടിയോളം രൂപ ചെലവഴിച്ചു. ഇതിൽ 53 ലക്ഷം രൂപ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫണ്ടിൽനിന്നാണ്. ചിറയിൻകീഴ് താലൂക്കാശുപത്രിയുടെ മൂന്നു നില കെട്ടിടത്തിലെ (ഐപി ബ്ലോക്കിലെ) ഏറ്റവും താഴത്തെ നിലയുടെ ഒരു ഭാഗത്താണ് ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചത്. നിലവിൽ എട്ട് യൂണിറ്റാണ് പ്രവർത്തനസജ്ജമാക്കിയത്. 
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ സുഭാഷിന്റെ പ്രത്യേക താൽപ്പര്യപ്രകാരം എട്ടു പേരെ ഒരേ സമയം ഡയാലിസിസ് ചെയ്യാവുന്ന തരത്തിലുള്ള ആധുനിക സൗകര്യങ്ങളോടെയാണ് ഡയാലിസിസ് യൂണിറ്റ് നിർമിച്ചത്.  താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഡി എസ് ശബ്നയുടെ നേതൃത്വത്തിൽ ഡോ. നിഷാന സെയ്ഫ്, രണ്ട് ഡയാലിസിസ് ടെക്നീഷ്യന്മാർ, സ്റ്റാഫ് നേഴ്സുമാർ, ആശുപത്രി ജീവനക്കാർ എന്നിവർ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കുന്നു.
 സിപിഐ എം വലിയകട ബ്രാഞ്ച്  മുഖേന വക്കം കടയിൽവീട്ടിൽ ഷൈല ജയസേനൻ, സ്വാതി, സ്വരൻ എന്നിവർ ചേർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ അന്നശ്രീ പദ്ധതി പ്രകാരം 555‐ാം ദിവസത്തെ ഉച്ചഭക്ഷണം വിതരണം ചെയ്തു. യോഗത്തിൽ നിർധനരായ രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിന് 10,000 രൂപ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ആർ സുഭാഷിന്‌ ജോഷി പുതുവീട് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം എൻ ദേവ്, ചിറയിൻകീഴ് താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ഡി എസ് ശബ് ന, ആർ കൃഷ്ണജിത്ത് എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top