21 September Friday

യുവതി തൂങ്ങി മരിച്ച സംഭവം: അസ്വാഭാവികതയില്ലെന്ന‌് പൊലീസ‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
വിളപ്പിൽ> ബിഹാറിൽ സൈനിക കോർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അരുവിക്കര മുണ്ടേല സിഎസ്ഐ പള്ളിക്ക് സമീപം ജെ ജെ ഭവനിൽ സുരേഷ് കുമാറിന്റെയും സുമയുടെയും മകൾ ജിജി(23)യുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പരിശോധന നടത്തി . ബിഹാറിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം ബന്ധുക്കളുടെ ആവശ്യത്തെ തുടർന്നാണ്  വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി അരുവിക്കര എസ്ഐ നിതീഷ് പറഞ്ഞു
വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഒരാഴ്ചയ്ക്കകം ലഭിക്കും. മിലിട്ടറിയിൽ ക്ലാർക്കായ ഭർത്താവ് അരുൺ ബാബുവിനൊപ്പമായിരുന്നു ജിജി ബിഹാറിൽ താമസിച്ചിരുന്നത്. അഞ്ചുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഞായറാഴ്ച പകൽ 1.45 ഓടെയാണ് ജിജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച മൃതദേഹം നാട്ടിലെത്തിച്ച‌ു. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു. മകൾ : ആര്യ, സഹോദരൻ : ജിനു
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top