20 September Thursday

വിഴിഞ്ഞത്ത‌് രക്ഷാബോട്ട് തകർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
കോവളം
വിഴിഞ്ഞം തീരത്ത് അപ്രതീക്ഷിതമായുണ്ടായ കടൽക്ഷോഭത്തിൽ മറൈൻ എൻഫോഴ്‌സ‌്‌മെന്റിന്റെ രക്ഷാബോട്ട് തകർന്നു. പൂവാറിൽനിന്ന്ഫയർഫോഴ്സ‌് സംഘമെത്തിയാണ് വെള്ളം കയറി മുങ്ങാറായ ബോട്ട‌് കരയ‌്ക്കടുപ്പിച്ചത‌്. ഞായറാഴ്ച രാത്രിയിൽ ആരംഭിച്ച കടൽക്ഷോഭത്തിൽ ശക്തമായ തിരയിൽ ആടിയുലഞ്ഞ ബോട്ട്നങ്കൂരമിട്ടിരുന്ന വിഴിഞ്ഞം തുറമുഖത്തെ പുതിയ വാർഫിൽ ഇടിച്ചാണ് അടിഭാഗംതകർന്നത്.ജീവനക്കാർ ബോട്ടിൽ ഉണ്ടായിരുന്നെങ്കിലും ഇരുട്ടായതിനാൽ വെള്ളം കയറുന്ന കാര്യം അറിഞ്ഞിരുന്നില്ല. ഇതിനിടയിൽ വെള്ളം നിറഞ്ഞ ബോട്ട് മുങ്ങാറായതോടെ വെള്ളം പമ്പ് ചെയ്ത് മാറ്റാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ വിഴിഞ്ഞം ഫയർഫോഴ്സിനെ വിവരം അറിയിച്ചു.
 
 വിഴിഞ്ഞം ഫയർ സ്റ്റേഷനിൽ പമ്പ്സെറ്റ് ഇല്ലാത്തതിനാൽ വിഴിഞ്ഞം സ്റ്റേഷൻ അധികൃതർ പൂവാർ സ്റ്റേഷനുമായി ബന്ധപ്പെട്ടു. രാത്രി പതിനൊന്നോടെ പൂവാറിൽ നിന്നെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വെള്ളം പമ്പ് ചെയ്ത് നീക്കിബോട്ടിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനായി മറൈൻ എൻഫോഴ്സ‌്മെന്റ‌്  അധികൃതർ വാടകയ‌്ക്കെടുത്ത ബോട്ടാണ് തകർന്നത്. വിവരമറിഞ്ഞ് ഉടമസ്ഥനെത്തി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഉൾക്കടലിലേക്ക് ഇനി ബോട്ട് കൊണ്ടു പോകാൻ കഴിയാത്ത അവസ്ഥയിലാണ് .പകരമായി രണ്ടുദിവസത്തിനുള്ളിൽ മറ്റൊരു ബോട്ട് എത്തുമെന്ന് അധികൃതർ അറിയിച്ചു.
 
 
 
പ്രധാന വാർത്തകൾ
Top