23 September Sunday

ജോയിന്റ‌് ആര്‍ടി ഓഫീസ് പ്രവര്‍ത്തനം അട്ടിമറിക്കാന്‍ കോൺഗ്രസ‌്‐ ബിജെപി നീക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018
കാട്ടാക്കട
കാട്ടാക്കടയിൽ പുതുതായി ആരംഭിക്കുന്ന ജോയിന്റ‌് ആർടി  ഓഫീസ് പ്രവർത്തനം അട്ടിമറിക്കാൻ മാറനല്ലൂർ പഞ്ചായത്തിലെ കോൺഗ്രസ് ‐ബിജെപി അവിശുദ്ധസഖ്യം. താലൂക്ക് ആസ്ഥാനമായ കാട്ടാക്കടയിൽ എൽഡിഎഫ് സർക്കാർ പുതുതായി അനുവദിച്ച ആർടി ഓഫീസ് ബുധനാഴ‌്ച വൈകിട്ട‌്മന്ത്രി എ കെ ശശീന്ദ്രൻ ഉദ‌്ഘാടനം ചെയ്യും. അതോടെ കെഎൽ 74 സീരിസിലുള്ള വാഹന രജിസ്ട്രേഷൻ ഇവിടെ നടത്താനാകും. ഡ്രൈവിങ‌് ടെസ്റ്റുകൾ ചെയ്യുന്നതിന് ആവശ്യമായ സൗകര്യമുള്ള ഗ്രൗണ്ട് കാട്ടാക്കടയിൽ ലഭ്യമല്ലാത്തതിനാൽ ഏറ്റവും സൗകര്യപ്രദമായ മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല പഞ്ചായത്ത് സ്റ്റേഡിയമാണ‌് നിർദേശിച്ചിരുന്നത് . ആഴ്ചയിൽ രണ്ടുദിവസം രാവിലെ ഒമ്പതുമുതൽ പന്ത്രണ്ടുവരെയാണ‌്  ടെസ്റ്റ് നടത്തേണ്ടത്.
 
 മാറനല്ലൂർ പഞ്ചായത്ത് ഭരണസമിതി ഇക്കാര്യം ചർച്ച ചെയ്തപ്പോൾ രാഷ്ട്രീയവൈരാഗ്യത്തോടെ വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തോടെ ഭരണസമിതിയിലെ കോൺഗ്രസ് ‐ബിജെപി അംഗങ്ങൾ ചേർന്ന് കണ്ടല സ്റ്റേഡിയം വിട്ടുനൽകേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു . ഇതോടെ ഡ്രൈവിങ‌് ടെസ്റ്റ് വിദൂര സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടുപോകേണ്ട അവസ്ഥയിലാണ‌്. രാഷ്ട്രീയവൈരാഗ്യത്തോടെ  മാറനല്ലൂർ  പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന അവിശുദ്ധസഖ്യത്തിന്റെ ഇത്തരം നിലപാടിൽ ശക്തമായ പ്രതിഷേധത്തിലാണ‌്  നാട്ടുകാർ.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top