16 October Tuesday

ചാല സെയ്യദലി കൊലക്കേസ‌് :3 പ്രതികളും കുറ്റക്കാർ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
തിരുവനന്തപുരം
കളിപ്പാൻകുളം കല്ലാട്ടുമുക്ക‌് ടിസി 49/139 ൽ വാടകയ‌്ക്ക‌് താമസിച്ചിരുന്ന വള്ളക്കടവ‌് സ്വദേശി സെയ്യദലിയെ (22) ചാല റൂബി നഗറിൽ  കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന‌ു പ്രതികളും കുറ്റക്കാരെന്ന‌് തിരുവനന്തപുരം ആറാം അഡീഷണൽ ഡിസ‌്ട്രിക‌്ട‌് ആൻഡ‌് സെഷൻസ‌് ജഡ‌്ജ‌ി പി എൻ സീത കണ്ടെത്തി. ശിക്ഷ തിങ്കളാ‌ഴ‌്ച വിധിക്കും.
പ്രതികളായ വള്ളക്കടവ‌് സ്വദേശികളായ ബോട്ടുപുരയ‌്ക്ക‌് സമീപം സുലൈമാൻതെരുവിൽ ഹബീബ‌് എന്ന‌ സജീർ (29), റഫീഖ‌് (24), വള്ളക്കടവ‌് പുത്തൻറോഡ‌് ജങ്‌ഷനിൽ പള്ളത്ത‌് വീട്ടിൽ അബ്ബാസ‌് എന്ന ഹുസൈൻ അബ്ബാസ‌് (25) എന്നിവരെയാണ‌് കുറ്റക്കാരെന്ന‌് കണ്ടെത്തിയത‌്.
 പ്രതികളുടെ ബന്ധുവായ സത്താറിനെ 2008ൽ ഈഞ്ചയ‌്ക്കൽ ബാറിൽ കുത്തിക്കൊലപ്പെടുത്തിയ വിരോധമാണ‌് സെയ്യദലിയുടെ കൊലപാതകത്തിൽ കലാശിച്ചത‌്.
പ്രോസിക്യൂഷന‌് വേണ്ടി പബ്ലിക‌് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ കോടതിയിൽ ഹാജരായി. ഫോർട്ട‌് പൊല‌ീസ‌് രജിസ‌്റ്റർ ചെയ‌്ത കേസിൽ ഇപ്പോൾ തിരുവനന്തപുരം ഇന്റലിജൻസ‌് ഡിവൈഎസ‌്പിയായ അ‌ബ‌്ദുൾ റഹീം, കൺട്രോൾ റൂം എസി വി സുരേഷ‌്കുമാർ എന്നിവരാണ‌് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത‌്.
പ്രധാന വാർത്തകൾ
Top