18 November Sunday

പാഴ‌്‌‌വസ‌്തുക്കളിൽ കയറും ബാഗും നിർമിച്ച് വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Friday Aug 10, 2018
വെള്ളറട
പ്ലാസ്റ്റിക് കവറുകൾ കയറായും ഫ്ലക്സുകൾ ഗ്രോ ബാഗുകളായും മാറിയപ്പോൾ കുട്ടികളിൽ വിസ്മയവും ആഹ്ലാദവും. സംസ്ഥാന വിദ്യാഭ്യസവകുപ്പ് വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന ഹരിതോത്സവങ്ങളുടെ ഭാഗമായി കുന്നത്തുകാൽ എച്ച് ഡബ്ല്യുഎൽപി സ്കൂളിൽ സംഘടിപ്പിച്ച പുനരുപയോഗ ദിനാചരണമാണ് ഉപയോഗശൂന്യമായ വസ്തുക്കൾ കൊണ്ട് വൈവിധ്യമാർന്ന പുതുമയുള്ള ഉൽപ്പന്ന നിർമാണത്തിന് വേദിയായത്. 
ഉപയോഗശേഷം  വലിച്ചെറിയുന്ന വസ്തുക്കൾ പുനരുപയോഗത്തിലൂടെ മാലിന്യ സംസ‌്കരണരംഗത്ത് വലിയ മാറ്റങ്ങൾ വരുത്താമെന്ന ബോധം കുട്ടികൾക്കിടയിൽ വളർത്തുന്നതിന്റെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ബദൽ ഉല്പന്നങ്ങളുടെ നിർമാണം പ്രായോഗികതലത്തിൽ യാഥാർഥ്യമാക്കലാണ്  രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ നടന്ന ദിനാചരണത്തിന്റെ ലക്ഷ്യം.
ഉപയോഗം കഴിഞ്ഞ  സാരികൾ കൊണ്ടുള്ള  ചവിട്ടികൾ, ഫ്ലക്സ‌് ബോർഡുകളും ബാനറുകളും കൊണ്ട് ഗ്രോ ബാഗുകൾ, പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് കയർ, പാഴ‌് കലാസുകൾ കൊണ്ട് ചവർ കുട്ടകൾ, ബോട്ടിലുകൾ കൊണ്ട് പെൻ ബോക്സുകൾ, ഫ്ലവർ വെയ്സുകൾ, ആശംസാ കാർഡുകൾ എന്നിവയും നിർമിച്ചു. ബിആർസി പരിശീലകൻ എ എസ് മൻസൂർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് മേരി ജസീന്ത, അധ്യാപകരായ എസ് ജസ്റ്റിൻ രാജ്, വൈ ആർ സുനില, എസ്ആർജി കൺവീനർ ഷീബ ഇ പ്രേംകുമാർ, എസ്എംസി വൈസ് ചെയർപേഴ്സൺ വി മാലിനി, കെ ആർ ഷീജ, ജെ  ഷീജ, സുജിത, ഷീബ എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
Top