17 November Saturday

സംസ്ഥാന സഹ.ബാങ്ക‌് ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകും

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
തിരുവനന്തപുരം
സംസ്ഥാന സഹകരണ ബാങ്കിലെ ജീവനക്കാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക‌് സംഭാവന ചെയ്യും. കേരള സ‌്റ്റേറ്റ‌് കോ‐ഓപ്പറേറ്റിവ‌് ബാങ്ക‌് എംപ്ലോയീസ‌് ഫെഡറേഷന്റെ അഭ്യർഥനയെത്തുടർന്നാണ‌് തീരുമാനം. ഫെഡറേഷൻ അംഗങ്ങളെല്ലാം പുനർനിർമാണത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ‌് ആനത്തലവട്ടം ആനന്ദൻ അധ്യക്ഷനായി.
 ജനറൽ സെക്രട്ടറി ടി ആർ രമേശ‌്, വൈസ‌് പ്രസിഡന്റ‌് എസ‌് വിജയകുമാർ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top