14 November Wednesday

പരശുരാമ ക്ഷേത്രം; ബലിതർപ്പണത്തിനുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 9, 2018
കോവളം 
തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ബലികർമത്തിനുള്ള മുൻകൂർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഒരേസമയം നാലായിരത്തോളം പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള എട്ടു ബലിമണ്ഡപങ്ങളെ കൂടാതെ ഒരെണ്ണം കൂടി തയ്യാറാക്കുമെന്ന് ദേവസ്വം അധികൃതർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളിലും വിൽപ്പന നടക്കും.
 
ക്ഷേത്രത്തിലെത്തിയ മന്ത്രിയുടെ നിർദേശാനുസരണമാണ് ഒരു ബലിമണ്ഡപം കൂടി തയ്യാറാക്കുന്നത്. കടൽക്ഷോഭത്തിൽ തകർന്നതിനാൽ ശംഖുംമുഖത്ത് ബലിതർപ്പണത്തിന് നിയന്ത്രണമുള്ളതിനാൽ തിരക്ക് വർധിക്കുമെന്നാണ് കരുതുന്നത്. 
 
ക്ഷേത്രത്തിനുള്ളിൽ നാല്, പുറത്ത് രണ്ട്, കടവിൽ ഒന്ന്, ലങ്കയിൽ രണ്ട് എന്നിങ്ങനെ ഒമ്പത് ബലിമണ്ഡപങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. 
തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ പുലർച്ചെ 3.30 മുതൽ രാത്രി എട്ടുവരെ ടിക്കറ്റ് വിതരണം നടത്തുന്നു. ക്ഷേത്രപിണ്ഡത്തിനു 75 രൂപയും തിലഹോമത്തിന‌് 50 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. പരശുരാമ ക്ഷേത്രത്തിൽ 11ന് പുലർച്ചെ 230 മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. 20 പുരോഹിതർ 25 സഹപുരോഹിതർ എന്നിവരെ കർമങ്ങൾക്ക് നേതൃത്വം വഹിക്കാനും ബലിച്ചോറു വിളമ്പുന്നതിന‌് ദിവസവേതനാടിസ്ഥാനത്തിൽ 225 പേരെയും നിയമിക്കും. 
കടവിൽ നിലവിലുള്ള 100 ഷവർ പൈപ്പുകളെ കൂടാതെ 50 പൈപ്പുകൾ കൂടി സജ്ജമാക്കും. സുരക്ഷയ്ക്കായി അറുന്നൂറോളം പൊലീസ്, ലൈഫ് ഗാർഡ്, അഗ്നിശമനസേന, വൈദ്യസഹായം, വാഹന പാർക്കിങ‌് സൗകര്യം എന്നിവയും ഉണ്ടാകും.
പ്രധാന വാർത്തകൾ
Top