20 September Thursday

'രക്ഷ' പദ്ധതി അഭിനന്ദനാർഹം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018

 

തിരുവനന്തപുരം > തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ 'രക്ഷ' പദ്ധതി അഭിനന്ദനാർഹമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലാപഞ്ചായത്ത് നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച കരാട്ടെ പ്രദർശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 
സ്ത്രീസുരക്ഷാ രംഗത്ത് രാജ്യത്തിന് മാതൃകയാണ് കേരളത്തിന്റെ സംഭാവനകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അധ്യക്ഷനായി. മേയർ വി കെ പ്രശാന്ത് ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി പി ദാസൻ, ഹരിതകേരളം മിഷൻ വൈസ്ചെയർപേഴ്സൺ ടി എൻ സീമ, കേരള കരാട്ടെ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിഹാൻ നീൽ മോസസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബി പി മുരളി, ഡോ. ഗീത രാജശേഖരൻ, അഡ്വ. എസ് കെ പ്രീജ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്്സ് അസോസിയേഷൻ പ്രസിഡന്റ് ആർ സുഭാഷ്, ജില്ലാപഞ്ചായത്ത് അംഗം ലതകുമാരി, അഡ്വ. ബി ബാലചന്ദ്രൻ, ജില്ലാപഞ്ചായത്ത് സെക്രട്ടറി സുഭാഷ് എന്നിവർ സംസാരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു ഗിന്നസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
 
 
 

 

പ്രധാന വാർത്തകൾ
Top