20 November Tuesday

മക്കളെ സ്കൂളിൽനിന്ന‌് വിളിക്കാൻപോയ യുവാവ‌് വാഹനാപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
ബാലരാമപുരം > മക്കളെ സ്കൂളിൽ വിളിക്കാൻപോയ സ്കൂട്ടർ യാത്രികൻ ലോറികൾക്കിടയിൽപെട്ട് മരിച്ചു. പള്ളിച്ചൽ മൊട്ടമൂട് വെള്ളോട്ടുകോണം മേക്കുംകര പുത്തൻവീട്ടിൽ ജോയി (39) യാണ് മരിച്ചത്. മുക്കുനടയിൽ ടയർ ഒട്ടിപ്പ് ജോലിക്കാരനാണ്. വെള്ളിയാഴ്ച പകൽ 3.45ന് വെള്ളംകെട്ടു വിളയിലായിരുന്നു അപകടം. മൊട്ടമൂട് ഭാഗത്തുനിന്ന‌് പ്രാവച്ചമ്പലം ഭാഗത്തേക്ക് പോകുമ്പോൾ മുന്നിൽപോയ ലോറി പെട്ടെന്ന് ബ്രേക്ക് ഇട്ടു. പുറകെപോയ ടാങ്കർ ലോറി അതിൽ ഇടിച്ചു നിന്നു. ഇതിനിടയിൽപെട്ടാണ‌് സ്കൂട്ടർ യാത്രക്കാരനായ ജോയി മരിച്ചത‌്. 
മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ചിത്ര. മക്കൾ: പ്രാവച്ചമ്പലം മാർ ഗ്രിഗോറിയസ് സ്കൂളിലെ ഒന്നാം ക്ലാസ്, യുകെജി വിദ്യാർഥികളായ ആഭിയ, ആനി.
പ്രധാന വാർത്തകൾ
Top