19 January Saturday

ബിജെപി‐-ആർഎസ്എസ് സംഘം നടത്തുന്ന അക്രമപരമ്പര അവസാനിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 8, 2019

നെയ്യാറ്റിൻകര

ശബരിമലയുടെ പേരിൽ ബിജെപി–-ആർഎസ്എസ് സംഘം നടത്തുന്ന അക്രമപരമ്പര അവസാനിപ്പിക്കണമെന്ന് സിപിഐ എം നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി പികെ രാജ്മോഹൻ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാത്രി യാതൊരു പ്രകോപനവുമില്ലാതെയാണ് സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ പെട്രോൾ ബോംബെറിഞ്ഞത്. അന്നുതന്നെ പാർടിയുടെ നെയ്യാറ്റിൻകര ടൗൺ ലോക്കൽ കമ്മിറ്റി സെക്രട്ടറി നടത്തുന്ന വിശ്വഭാരതി റോഡിൽ പ്രവർത്തിക്കുന്ന ഫ്ളക്സ് പ്രിൻറിംഗ‌് സ്ഥാപനത്തിന് നേരെയും ആക്രമണം നടന്നു. സ്ഥാപനത്തിന് മുന്നിലെ ലൈറ്റുകളും, ബോർഡുകളുമാകെ നശിപ്പിച്ചു.  ബിജെപിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ വ്യാഴാഴ്ച രാവിലെ എൽഡിഎഫ് പ്രവർത്തകർ നെയ്യാറ്റിൻകര ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തിൽ പങ്കെടുത്തവർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം ശബരിമല കർമസമിതി പ്രവർത്തിപ്പിച്ചിരുന്ന ഓഫീസും അവിടുണ്ടായിരുന്ന അയ്യപ്പന്റെ പടവും വിളക്കുമെല്ലാം നശിപ്പിച്ചതായി ചില മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് പൂർണമായും വ്യാജ വാർത്തയാണ്.  ഇത് സമീപത്തെ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിട്ടുളള സിസിടിവി ക്യാമറ പരിശോധിച്ചാൽ വ്യക്തമാകും.  നാട്ടിലാകെ അക്രമം അഴിച്ചുവിട്ടും സിപിഐഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ തുടങ്ങിയ പുരോഗമന പ്രസ്ഥാനങ്ങളുടെയാകെ പ്രചാരണ ബോർഡുകൾ ഇതിന്റെ മറവിൽ വ്യാപകമായി നശിപ്പിക്കുകയാണ്. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും രാജ്മോഹൻ ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
Top