22 September Saturday

ബാലസംഘം പ്രവർത്തകനെ എസ്ഐ മർദിച്ചതായി പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

പാറശാല

ബാലസംഘം പ്രവർത്തകനെ എസ്ഐ അകാരണമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചതായി പരാതി. എസ്എഫ്ഐ പാറശാല ഏരിയ സെക്രട്ടറിയറ്റഗവും ബാലസംഘം ജില്ലാ സെക്രട്ടറിയറ്റംഗവും ഡിവൈഎഫ്ഐ മഞ്ചവിളാകം മേഖല ജോയിന്റ് സെക്രട്ടറിയുമായ ഉജ്വൽ ചക്രവർത്തിക്കാണ് മർദനമേറ്റത്. ധനുവച്ചപുരം എൻകെഎം എച്ച്എസ്‌എസിന‌് സമീപത്ത‌ുവച്ച‌് പാറശാല എസ്ഐ അകാരണമായി കസ്റ്റഡിയിലെടുത്ത് മുഖത്തും മുതുകിലും മർദിച്ച് ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നാണ് പരാതി. സംഭവത്തിന് മുമ്പേ എൻഎസ്എസ് സ്കൂളിലെ എബിവിപി പ്രവർത്തകർ എൻകെഎംഎച്ച് എസ്എസിലെ എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചിരുന്നു. ഇതറിയാതെ സ്കൂളിൽ ടിസി വാങ്ങാനെത്തിയ ഉജ്വൽ ചക്രവർത്തിയെ അകാരണമായി പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ചു. മാസങ്ങൾക്ക് മുമ്പ് മഞ്ചവിളാകം മലൈക്കടയിലെ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് അരുൺ ലാലിനെയും എസ‌്ഐ അകാരണമായി കസ്റ്റഡിയിലെടുത്ത‌് മർദിച്ചിരുന്നു. മർദനമേറ്റ ഉജ്വൽ ചക്രവർത്തി പാറശാല ഗവ.താലൂക്കാശുപത്രിയിൽ ചികിൽസയിലാണ്.  എസ്ഐക്കെതിരെ അധികൃതർ നടപടി കൈക്കൊള്ളണമെന്ന് ഉജ്വൽ ചക്രവർത്തിയെ ആശുപത്രിയിൽ സന്ദർശിച്ച സിപിഐ എം ഏരിയ സെക്രട്ടറി കടകുളം ശശി ആവശ്യപ്പെട്ടു. സംഭവത്തിൽ ബാലസംഘം, ഡിവൈഎഫ്ഐ, എസ്എഫ്ഐ ഏരിയ കമ്മിറ്റികൾ  പ്രതിഷേധിച്ചു.

പ്രധാന വാർത്തകൾ
Top