23 September Sunday
ചൊവ്വയും ബുധനും പര്യടനം

കർഷകസംഘം ജില്ലാജാഥകൾ ഇന്ന‌ുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018

തിരുവനന്തപുരം   

കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ അഖിലേന്ത്യാ കിസാൻസഭ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ പ്രചാരണജാഥകൾ തിങ്കളാഴ‌്ച തുടങ്ങും.  കർഷകസംഘം ജില്ലാ പ്രസിഡന്റ് വി എസ് പത്മകുമാറിന്റെയും ജില്ലാ സെക്രട്ടറി കെ സി വിക്രമന്റെയും നേതൃത്വത്തിലാണ് പ്രചാരണജാഥകൾ. വടക്കൻ മേഖല ജാഥ മെഡിക്കൽ കോളേജ് ജങ‌്ഷനിൽ സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻനായരും തെക്കൻ മേഖല ജാഥ വെങ്ങാനൂരിൽ സിഐടിയു ജില്ലാ പ്രസിഡന്റ് സി ജയൻബാബുവും ഉദ്ഘാടനം ചെയ്യും. ജാഥകൾ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പര്യടനം നടത്തും. ‘മോഡിസർക്കാർ കർഷകദ്രോഹനയങ്ങൾ തിരുത്തുക; അല്ലെങ്കിൽ പുറത്തുപോവുക’ എന്ന മുദ്രാവാക്യം ഉയർത്തി അഖിലേന്ത്യാ കിസാൻസഭ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാദിനമായ ഒമ്പതിന് തിരുവനന്തപുരത്ത് രാജ്ഭവനുമുന്നിൽ കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ കൃഷിക്കാർ കുത്തിയിരിപ്പുസത്യഗ്രഹം നടത്തുന്നുണ്ട‌്. കാർഷികകടങ്ങൾ എഴുതിത്തള്ളുക, എല്ലാ വിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുക, വനാവകാശനിയമം നടപ്പാക്കുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, വിലത്തകർച്ചയിൽനിന്ന‌് റബറിനെ രക്ഷപ്പെടുത്തുക, അർഹതപ്പെട്ട ഭക്ഷ്യധാന്യം കേരളത്തിന് അനുവദിക്കുക, കാർഷിക കടാശ്വാസം ഉറപ്പാക്കുന്ന നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ‌് സത്യഗ്രഹം.

പ്രധാന വാർത്തകൾ
Top