17 November Saturday

ജൈവ വൈവിധ്യ മ്യൂസിയം തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

തിരുവനന്തപുരം

രാജ്യത്തെ ആദ്യ ജൈവവൈവിധ്യ മ്യൂസിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിച്ചു. വള്ളക്കടവിലെ പഴയ ബോട്ട‌്പുരയാണ‌് സംസ്ഥാന ജൈവ  വൈവിധ്യ ബോർഡിന്റെ മേൽനോട്ടത്തിൽ മ്യൂസിയമാക്കി മാറ്റിയത‌്. തിരുവിതാംകൂറിന്റെ പ്രധാന കച്ചവടകേന്ദ്രമായിരുന്ന വള്ളക്കടവ‌് ബോട്ട‌്ക്ലബ‌് നാശത്തിന്റെ വക്കിലായിരുന്നു. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്ത‌് ജൈവവൈവിധ്യ മ്യൂസിയമാക്കി മാറ്റുകയായിരുന്നു. കേരളത്തിന്റെ ജൈവവൈവിധ്യങ്ങളെക്കുറിച്ചുള്ള വിവരണം, അവയുടെ രൂപങ്ങൾ, ആധുനിക രീതിയിലുള്ള ത്രീഡി തിയറ്റർ, ഫൗണ്ടൻ, വെർട്ടിക്കൽ ഗാർഡൻ, കഫറ്റേരിയ  എന്നിവ മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട‌്‌.    ജൈവവൈവിധ്യ പുര‌സ‌്കാരങ്ങൾ നേടിയവരെ ചടങ്ങിൽ ആദരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. മേയർ വി കെ പ്രശാന്ത‌്,  വി എസ‌് ശിവകുമാർ എംഎൽഎ, ജൈവവൈവിധ്യബോർഡ‌് അംഗം ടി കെ എ നായർ, പരിസ്ഥിതിവകുപ്പ‌് അഡീഷണൽ ചീഫ‌് സെക്രട്ടറി പി എച്ച‌് കുര്യൻ, നഗരസഭ ആരോഗ്യ സ‌്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ശ്രീകുമാർ, കൗൺസിലർ ഷാജിത നാസർ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top