20 September Thursday

പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് മാസ് ഫോഗിങ്‌ ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018

തിരുവനന്തപുരം

തിരുവനന്തപുരം നഗരസഭ കൊതുകുജന്യ രോഗപ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നടത്തി വരുന്ന മാസ് ഫോഗിങ‌് ബുധ നാഴ‌്ച നഗരത്തിലെ പ്രധാന റോഡുകൾ കേന്ദ്രീകരിച്ച് നടത്തും. പനവിള ജംഗ്ഷൻ, അരിസ്റ്റോജംഗ്ഷൻ, തമ്പാനൂർ, ഓവർബ്രിഡ്ജ്, ആയൂർവേദകോളേജ്, പുളിമൂട്, സ്റ്റ്യാച്ചു, കൺട്രോൺമെന്റ് പൊലീസ‌്സ്റ്റേഷൻ റോഡ്, ജനറൽ ഹോസ്പിറ്റൽ റോഡ്, യൂണിവേഴ്‌സിറ്റി റോഡ്, പിഎംജി റോഡ്, കിഴക്കേക്കോട്ട, അട്ടക്കുളങ്ങര, കിള്ളിപ്പാലം, തൈയ്ക്കാട്  എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ‌്  ഫോഗി ങ‌്.  ഡെങ്കിപ്പനി പ്രതിരോധത്തിനായി നഗരസഭ 100 വാർഡുകളിലും പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരികയാണ്. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനത്തിനോടൊപ്പം കൊതുകു നശീകരണത്തിനായി വാർഡുകളിലെ വിവിധ പ്രദേശങ്ങളിൽ ഫോഗിങ്ങും സംഘടിപ്പിച്ചു വരുന്നു.  ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൊതുകു നശീകരണത്തിനായാണ് നഗരസഭ മാസ് ഫോഗിങ‌് നടത്തുന്നത‌്. ദിനംപ്രതിയുള്ള  ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസ് കേന്ദ്രീകരിച്ച് നഗരത്തിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങളും വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളിൽ കൊതുകിന്റെ കൂത്താടി നശീകരണത്തിനായി സ്‌പ്രേയിംഗും സംഘടിപ്പിച്ചിട്ടുണ്ട്.  രണ്ടാഴ്ചയായി ഇടവിട്ട് പെയ്യുന്ന മഴയിൽ കൊതുകുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ്  മാസ് ഫോഗിങ‌് .  ഇതിനോടകം വാർഡുകളിലെ ഉൾപ്രദേശങ്ങളും ഇടറോഡുകളും കേന്ദ്രീകരിച്ച് ഫോഗിങ‌് നടത്തി വരികയാണ്.

പ്രധാന വാർത്തകൾ
Top