17 October Wednesday

നെല്‍ക്കൃഷിയില്‍ നൂറുമേനി നേട്ടവുമായി കരകുളം പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 5, 2017
കരകുളം > കരകുളം പഞ്ചായത്തിലെ കരനെല്‍ക്കൃഷിക്ക് നൂറുമേനി വിളവ്. കരകുളം പഞ്ചായത്ത് 2017-18ലെ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി വഴയില ബഥേല്‍ ഓള്‍ഡ് ഏജ് ഹോമിന്റെ 50 സെന്റ് കൃഷിയിടത്തില്‍ കരകുളം കൃഷിഭവനും ബഥേല്‍ ഗ്രാം അന്തേവാസികളും നടപ്പാക്കിയ കരനെല്‍ക്കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എം എസ് അനില നെല്‍ക്കതിര്‍ കൊയ്ത് ഉദ്ഘാടനം ചെയ്തു.
 
 പദ്ധതിയുടെ ഭാഗമായി വിത്തും വളവും പഞ്ചായത്ത് സൌജന്യമായി നല്‍കി. പൂര്‍ണമായും ജൈവകൃഷി രീതിയാണ് ഉപയോഗിച്ചത്. വിളവെടുത്ത നെല്ല് ബഥേല്‍ ഗ്രാം അന്തേവാസികള്‍ക്കായി നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍ പ്രമോദ്കുമാര്‍, കൃഷി അസി. ഡയറക്ടര്‍ ആന്റണി റോസ്, കൃഷി ഓഫീസര്‍ നിഷ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പുഷ്പകുമാരി, എസ് ചിത്ര, എഡിസി വിക്രമന്‍നായര്‍, മെമ്പര്‍മാരായ പുഷ്പലീല, വികാസ് ബഥേല്‍ ഗ്രാം ഫാ. എഡിസണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 
 
 
പ്രധാന വാർത്തകൾ
Top