Top
20
Saturday, January 2018
About UsE-Paper

കോണ്‍ഗ്രസ്, ബിജെപി പാര്‍ടികള്‍ വിട്ടവര്‍ സിപിഐ എമ്മില്‍ പ്രവര്‍ത്തിക്കും

Sunday Nov 5, 2017
വെബ് ഡെസ്‌ക്‌
വര്‍ക്കല > ചെമ്മരുതിയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ബിജെപി പ്രവര്‍ത്തകരും സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. ചെമ്മരുതി പഞ്ചായത്തിലെ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം, മുന്‍ വാര്‍ഡ് പ്രസിഡന്റ് അബ്ദുല്‍ റസാക്, ഐഎന്‍ടിയുസി നേതാവ് ശിവന്‍ എന്നിവരടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും ദില്‍ജിത്ത്, സുജിത്, സനു എന്നിവരുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകരുമാണ് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസ്, ബിജെപി എന്നിവയില്‍നിന്ന് രാജിവച്ചുവന്നവരെ നരിക്കല്ല് ജങ്ഷനില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദന്‍ ഹാരമണിയിച്ച് സ്വീകരിച്ചു. വി ജോയി എംഎല്‍എ, സിപിഐ എം നേതാക്കളായ എസ് സുന്ദരേശന്‍, എസ് ഷാജഹാന്‍, കെ എം ലാജി, എ എച്ച് സലിം, എസ് സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
 
 

Related News

കൂടുതൽ വാർത്തകൾ »