13 November Tuesday

കാർഷികവായ്പക്ക് ഇൻഷുറൻസ‌് തുക ആവശ്യപ്പെട്ടതായി പരാതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018
നെയ്യാറ്റിൻകര 
കാർഷികവായ്പക്ക് ഇൻഷുറൻസ‌് തുകയായി പതിനായിരത്തിലേറെ രൂപ ആവശ്യപ്പെട്ടതായി പരാതി. പരശുവയ്ക്കൽ വൈഷ്ണ വിഹാറിൽ അനിൽകുമാറാണ് ഇത് സംബന്ധിച്ച് പരാതിപ്പെട്ടത്.  
2015 ൽ രണ്ട് ലക്ഷം രൂപ ഇയാൾ സിൻഡിക്കേറ്റ് ബാങ്കിന്റെ പരശുവയ്ക്കലിലെ ശാഖയിൽനിന്ന് കാർഷിക വായ്പ എടുത്തിരുന്നു. പ്രസ്തുത വായ്പയുടെ കാലാവധി തീരും മുമ്പ‌് പുതുക്കി സബ്സിഡിയും വാങ്ങി. വായ്പ പുതുക്കാനായി വീണ്ടും ഇക്കഴിഞ്ഞ ആ​ഗസ‌്ത‌് മുപ്പതിന് ബാങ്കിൽ അനിൽകുമാർ ചെന്നിരുന്നു. അപ്പോൾ പലിശയായി എണ്ണായിരം രൂപയും ഇൻഷുറൻസ് തുകയായി 10,123 രൂപയും മറ്റുമായി 20,800 രൂപ അടയ്ക്കാനാണ് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇൻഷുറൻസ് തുക അടിച്ചേൽപ്പിച്ചതെന്ന‌് അനിൽകുമാർ പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top