19 September Wednesday
ലോകകപ്പ് ഫുട്‌ബോൾ

നൂറിൽ നൂറ് ഗോളടിച്ച‌് ഏരീസ് പ്ലക്‌സ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018
തിരുവനന്തപുരം
ആവേശം വാനോളം നിറച്ച് ലോകകപ്പ് ഫുട്‌ബോൾ മുന്നേറുമ്പോൾ തലസ്ഥാന നഗരിക്ക് അഭിമാനമായി ഏരീസ് പ്ലക്‌സ്‌. ഫുട്ബോൾ മാമാങ്കം മൂന്നാഴ്ച പിന്നിടുമ്പോൾ മത്സരങ്ങൾ പ്രദർശിപ്പിക്കുന്ന രാജ്യത്തെ മൾട്ടി പ്ലക്‌സു കളിൽ ബുക്ക് മൈ ഷോയിലൂടെ തൊണ്ണൂറ്റേഴ് ശതമാനം റേറ്റിങ‌് നേടി ഒന്നാംസ്ഥാനത്ത‌്.  ഫുട്ബോൾ പ്രദർശനം ആരംഭിച്ച ദിവസം എല്ലാ മത്സരങ്ങൾഞക്കും   നിറഞ്ഞ സദസ്സാണ‌്.  ആരാധകരുടെ തിരക്കേറിയതോടെ ഒഡി ഒന്നിലും പ്രദർശനം ആരംഭിച്ചു. ഇൻഡിവുഡാണ് ഈ സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത്.  
ഏരീസ് പ്ലക്‌സ്‌ ലോകകപ്പ് ഫുട്ബോളിലെ സുപ്രധാന മത്സരങ്ങൾ എല്ലാം ഡോൾബി അറ്റ്മോസ്, നാല‌് കെ  ശബ്‌ദ, ദൃശ്യ മികവോടെ പ്രദർശിപ്പിക്കുന്നുണ്ട്. കേരളത്തിൽ ആദ്യമായാണ് ഒരു തിയറ്റർ ഫുട്ബോൾ മത്സരങ്ങൾ ആഗോളനിലവാരത്തിൽ ലൈവായി കാണാൻ അവസരമൊരുക്കുന്നത്.   അന്താരാഷ്ട്രനിലവാരത്തിൽ കായികമത്സരങ്ങൾ തിയറ്ററിൽ ഇരുന്നു കുടുംബത്തോട് ഒപ്പം ആസ്വദിക്കാനുള്ള പദ്ധതി ഉടൻ തയ്യാറാക്കുമെന്ന‌് തിയറ്റർ മാനേജ‌്മെന്റ‌് അറിയിച്ചു. ബുക്ക് മൈ ഷോ, കൗണ്ടർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top