22 November Thursday

കോണ്‍ഗ്രസ് നേതാവ് ഫ്ളക്സ് നശിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018
തിരുവനന്തപുരം
പേരൂർക്കട ജങ‌്ഷനിൽ സംസ്‌കാര സാഹിതി സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡ് കഴിഞ്ഞദിവസം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് മണ്ണാമ്മൂല രാജൻ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്  പ്രതിഷേധ പ്രകടനം നടത്തി. മണ്ണാമ്മൂല രാജന്റെ കോലം കത്തിച്ചു. സാഹിതി ജില്ലാ ചെയർമാൻ കാട്ടൂർ നാരായണപിള്ള കോൺഗ്രസ് നേതാവിനെതിരെ നടപടിയാവശ്യപ്പെട്ട് കെപിസിസിക്കും ഡിസിസിക്കും പരാതി നൽകി. പേരൂർക്കട വാർഡ് പ്രസിഡന്റ് വിഷ്ണു, ജനറൽ സെക്രട്ടറിമാരായ ശരത‌്, രാജീവ്, വൈസ‌്‌ പ്രസിഡന്റ് വിപിൻ, പേരൂർക്കട സതീഷ്, കെ.പി സുരേന്ദ്രൻ, മനോഹരൻ എന്നിവർ പ്രകടനത്തിന‌് നേതൃത്വം നൽകി. ഈ സംഭവത്തോടെ പേരൂർക്കട കോൺഗ്രസ് പ്രാദേശികനേതൃത്വത്തിൽ എ, ഐ ഗ്രൂപ്പ് പോര് തുടങ്ങിയിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top