Top
21
Tuesday, November 2017
About UsE-Paper

ബൈക്കില്‍ ലിഫ്റ്റ് വാങ്ങി പിടിച്ചുപറി: 3 പേര്‍ പിടിയില്‍

Thursday Nov 2, 2017
വെബ് ഡെസ്‌ക്‌
ബാലരാമപുരം > ബൈക്കില്‍ ലിഫ്റ്റ് വാങ്ങി പിടിച്ചുപറി നടത്തിയ മൂന്നംഗസംഘം പിടിയില്‍. വെങ്ങാനൂര്‍ സിസിലിപുരം അഞ്ജനാഭവനില്‍ ചെത്ത് ഷാജി എന്ന ഷാജി (42), വെങ്ങാനൂര്‍ വാറുതട്ടുവിള പുത്തന്‍വീട്ടില്‍ അനില്‍കുമാര്‍ (40), വിഴിഞ്ഞം ഉച്ചക്കട സിഎസ്ഐ പള്ളിക്ക് സമീപം തൈവിളാകത്തുവീട്ടില്‍ ഷിജു (കുറു) എന്ന മജീഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തലവന്‍ അപ്പാച്ചെ ബൈജു ഒളിവില്‍.
കഴിഞ്ഞ പത്തിന് വിഴിഞ്ഞം മുക്കോല മുടുപാറവിളവീട്ടില്‍ അനില്‍കുമാറിന്റെ (28)ബൈക്ക് കൈകാണിച്ചു കയറി മംഗലത്തുകോണം അയ്യന്‍കാളി നഗറിനു സമീപത്തെത്തിയപ്പോഴാണ് അപ്പാച്ചെ ബൈജു ഭീഷണിപ്പെടുത്തി മര്‍ദിച്ച് പണവും മൊബൈലും പിടിച്ചുപറിച്ചത്. അപ്പാച്ചെ ബൈജു കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്. നാട്ടുകാരാണ് ഓട്ടോയില്‍ അനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. ബാലരാമപുരം പൊലീസ് കേസെടുത്തു. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി ഹരികുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ എസ് എം പ്രദീപ്കുമാര്‍, ബാലരാമപുരം എസ്ഐ ഹേമന്ത്കുമാര്‍, എസ്ഐ ജലാലുദീന്‍ എന്നിവരടങ്ങിയ സംഘമാണ് മൂന്നുപേരെയും പിടികൂടിയത്.

Related News

കൂടുതൽ വാർത്തകൾ »