16 November Friday

ചെങ്ങന്നൂരിലെ കുട്ടികൾക്ക‌് സഹായവുമായി കോട്ടൺഹിൽസ‌്കൂൾ

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്‌ടപ്പെട്ട കുട്ടികൾക്ക്‌ നൽകാൻ െപൻസിൽ മുതൽ പുതിയ ബാഗ്‌ വരെയുള്ളവ ഒരുക്കുകയാണ്‌ കോട്ടൺ ഹിൽ സ്‌കൂളിലെ വിദ്യാർഥികൾ

തിരുവനന്തപുരം > പേമാരിയും പ്രളയവും തകർത്തെറിഞ്ഞ ചെങ്ങന്നൂർ മണ്ഡലത്തിലെ മൂന്ന് സ്‌കൂളുകൾക്ക് കൈത്താങ്ങാകുകയാണ് തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ അധ്യാപകരും വിദ്യാർഥികളും. മഴുക്കീർ ഗവ. യുപി സ്‌കൂൾ, കല്ലിശ്ശേരി ഗവ. യുപി സ്‌കൂൾ, മുളക്കുഴ ഗവ. എൽ പി സ്‌കൂൾ എന്നിവിടങ്ങളിൽ കോട്ടൺ ഹിൽ സ്‌കൂളിലെ കുട്ടികൾ തിങ്കളാഴ്ച സഹായവുമായെത്തും. പ്രളയം ഏറ്റവും ദുരിതം വിതച്ച മഴുക്കീർ ഗവ. യുപി സ്‌കൂളിലെ  212 വിദ്യാർഥികൾക്കും മുളക്കുഴ ഗവ. എൽപി സ്‌കൂളിലെ 17 കുട്ടികൾക്കും പാഠപുസ്തകമൊഴിച്ചുള്ള മുഴുവൻ പഠനോപകരണങ്ങളും കോട്ടൺഹിൽ സ്‌കൂൾ നൽകും. 25 കുട്ടികളുള്ള കല്ലിശ്ശേരി ഗവ. യുപി സ്‌കൂളിലെ കുട്ടികൾക്ക് ആവശ്യമായ മുഴുവൻ നോട്ടുബുക്കും കൈമാറും. 
12 നോട്ടുബുക്ക്, ക്രയോൺസ്, കളർ പെൻസിൽ, സ്റ്റീൽ വാട്ടർ ബോട്ടിൽ, കുട, ജ്യോമട്രിബോക്‌സ്, പേന, പെൻസിൽ, പൗച്ച്, സ്റ്റീൽ ഗ്ലാസ്, പ്ലേറ്റ്, അധ്യാപകർക്കാവശ്യമായ ടീച്ചിങ് എയ്ഡ്, സയൻസ്‐മാത്‌സ് ലാബ് ഉപകരണങ്ങൾ, മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഡിക‌്ഷ‌്നറി, ലൈബ്രറിക്കാവശ്യമായ റഫറൻസ് പുസ്തകങ്ങൾ ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് നൽകുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും കൂട്ടായ പരിശ്രമമാണ് ഇതിന് പിന്നിൽ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top