24 September Monday

പിടിഎ പുരസ്കാരം രണ്ടാംസ്ഥാനം പാറശാല ഗവ.വിഎച്ച്എസ്എസിന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018
പാറശാല > സംസ്ഥാന സ്കൂൾ പിടിഎ അവാർഡിന് സെക്കൻഡറിതലത്തിൽ പാറശാല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തിനർഹമായി. എൻഎസ്എസ്, എസ്‌പിസി, ജെആർസി, ഗാന്ധിദർശൻ, കരിയർ ഗൈഡൻസ്, കൗൺസലിങ‌്, സുഹൃദ ക്ലബ്, ലൈബ്രറി, സ്പോർട്സ് ക്ലബ് തുടങ്ങിയവ വിദ്യാലയത്തിന്റെ എടുത്ത് പറയേണ്ട സവിശേഷതയാണ്. രക്ഷാകർതൃസമിതിയും പ്രശംസയർഹിക്കുന്നു. 1957ൽ മിഡിൽ സ്കൂൾ എന്ന പേരിൽ തുടങ്ങിയ വിദ്യാലയം 1960ൽ സെക്കൻഡറി തലത്തിലേക്കും 1984ൽ വൊക്കേഷണൽ ഹയർ സെക്കൻഡറിതലത്തിലേക്കും 2004ൽ ഹയർ സെക്കൻഡറിതലത്തിലേക്കും ഉയരുകയായിരുന്നു. അതിർത്തി ഭാഗത്തെ ഗ്രാമീണ മേഖലയിലെ നിരവധി നിർധന വിദ്യാർഥികളുൾപ്പെടെയുള്ളവർ പഠിക്കുന്ന 100 ശതമാനം വിജയം നേടിയ ഈ സ്കൂളിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നു. സി കെ ഹരീന്ദ്രൻ എംഎൽഎയും ത്രിതല പഞ്ചായത്തും സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക ഊന്നൽ നൽകി വരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top