17 November Saturday
മുഴുവൻസമയ ജിപിഎസ് നിരീക്ഷണം

മെഡിക്കല്‍ കോളേജിലെ ബസുകളും ഇനി ഹൈടെക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018
തിരുവനന്തപുരം
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ അഞ്ച‌് ബസുകളും ഹൈടെക്‌ ആകുന്നു. എല്ലാ ബസിലും 24 മണിക്കൂർ ജിപിഎ‌സ‌് സംവിധാനം ഏർപ്പെടുത്തി. നഗരത്തിലെ ഗതാഗതക്കുരുക്ക് കാരണം ബസ് വൈകിയാലും ബസ് എവിടെ എത്തിയെന്ന വിവരവുമെല്ലാം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മൊബൈൽ ആപ്ലിക്കേഷൻ വഴി അറിയാം. 
 
വിദ്യാർഥികളെ കോളേജിൽ എത്തിക്കാനും തിരികെ വീട്ടിൽ എത്തിക്കാനും തമ്പാനൂർ, കിഴക്കേക്കോട്ട, പാപ്പനംകോട്, പേരൂർക്കട, കുടപ്പനക്കുന്ന്, തിരുവല്ലം ഭാഗങ്ങളിൽനിന്നായി അഞ്ച‌് ബസ‌് സർവീസുകളാണ‌് ഉള്ളത‌്. നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട‌് ബസ് വൈകുന്നത് കാത്തുനിൽക്കുന്ന വിദ്യാർഥികൾക്ക് അറിയാൻ കഴിയുന്നില്ലെന്നത‌് പരാതിക്ക‌് ഇടയാക്കിയിരുന്നു. ബസുകൾ വൈകുന്നതും ചില ദിവസങ്ങളിൽ തകരാറിലാകുന്നതും മൂലം മെഡിക്കൽ കോളേജിൽ രാവിലെ എട്ടിന‌് ആരംഭിക്കുന്ന ക്ലാസിൽ വിദ്യാർഥികൾക്ക‌് പലപ്പോഴും എത്താൻ കഴിയുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ‌് ജിപിഎസ് സിസ്റ്റം  വഴി ബസിന്റെ എല്ലാ വിവരങ്ങളും അറിയിക്കുന്നത്. ആൻഡ്രോയിഡ് ഫോണിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തശേഷം വെഹിക്കിൾ ഓഫീസറിൽനിന്ന‌്  യൂസർനെയിമും പാസ്‌വേഡും വാങ്ങിയാൽ സംവിധാനം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാകും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top