26 September Wednesday

സാഹിത്യ സംഘം സംസ്ഥാന കൺവൻഷന‌് സ്വാഗതസംഘമായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

സാഹിത്യ സംഘം സംസ്ഥാന കൺവൻഷൻ സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൺവൻഷൻ 12ന‌് ബിടിആർ ഭവനിൽ കവി സച്ചിതാനന്ദൻ ഉദ‌്ഘാടനം ചെയ്യും. സ്വാഗതസംഘം രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ‌്ഘാടനം ചെയ്‌‌തു. ജനറൽ സെക്രട്ടറി പ്രൊഫ. വി എൻ മുരളി അധ്യക്ഷനായി. ഡോ. എസ‌്  രാജശേഖരൻ, എസ‌് ഗോകുലേന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് വി കെ മധു ചെയർമാനും വിനോദ‌് വൈശാഖി ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.
 
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top