ad
Deshabhimani

കാവിഫാസിസത്തിനെതിരെ എസ്എഫ്ഐ കൂട്ടായ്മ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 01, 2017, 07:24 PM | 0 min read

തിരുവനന്തപുരം > ദേശീയതയെ ബലാത്സംഗംചെയ്യുന്ന കാവി ഫാസിസത്തിനെതിരെ നവമാധ്യമങ്ങളിലും തെരുവുകളിലും വിദ്യാര്‍ഥികളുടെ പ്രതിഷേധം. എസ്എഫ്ഐ നേതൃത്വത്തില്‍ നടത്തിയ കൂട്ടായ്മയില്‍ കാവി ഫാസിസത്തിനെതിരെയും എബിവിപിക്കെതിരെയും അണിനിരന്നത് നിരവധി വിദ്യാര്‍ഥികള്‍. പ്രതിഷേധവാക്യങ്ങള്‍ ആലേഖനംചെയ്ത പ്ളക്കാര്‍ഡുകള്‍ കൈയിലേന്തിയായിരുന്നു കൂട്ടായ്മയില്‍ വിദ്യാര്‍ഥികള്‍ പങ്കാളികളായത്.

എബിവിപിക്കെതിരെ പ്രതികരിച്ചതിനെത്തുടര്‍ന്ന് ബലാത്സംഗഭീഷണി നേരിടേണ്ടിവന്ന ഗുര്‍മെഹര്‍ കൌറിനുള്ള പിന്തുണകൂടിയായി കൂട്ടായ്മ. പ്ളക്കാര്‍ഡുകള്‍ കൈയിലേന്തിയ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ഉള്‍പ്പെടുത്തി അവിടെയും പ്രതിഷേധത്തിന്റെ തീപടര്‍ത്തി വിദ്യാര്‍ഥികള്‍.
എസ്എഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി എംഎല്‍എമാരായ ടി വി രാജേഷ്, എം സ്വരാജ്, എ എന്‍ ഷംസീര്‍, ഐ ബി സതീഷ്, പ്രതിഭാഹരി എന്നിവരും പി എന്‍ സരസമ്മ തുടങ്ങിയവരും എത്തി. എസ്എഫ്ഐ ജില്ലാസെക്രട്ടറി പ്രതിന്‍സാജ് കൃഷ്ണ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home