15 November Thursday

നെയ്യാറ്റിൻകര വെടിവയ‌്പിന്റെ സ‌്മരണയ‌്ക്ക‌് 88 വർഷം

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
നെയ്യാറ്റിൻകര 
ചരിത്രപ്രസിദ്ധമായ നെയ്യാറ്റിൻകര വെടിവയ‌്പിന്റെഎൺപത്തെട്ടാം വാർഷികം നെയ്യാറ്റിൻകര ന​ഗരസഭ സമുചിതമായാചരിച്ചു. സ്വദേശാഭിമാനി പാർക്കിലെ സ്മൃതിമണ്ഡപത്തിൽ കെ ആൻസലൻ എംഎൽഎ പുഷ്പചക്രം സമർപ്പിച്ച‌്‌ ഉദ‌്ഘാടനംചെയ്തു. വൈസ് ചെയർമാൻ കെ കെ ഷിബു, എൻ കെ അനിതകുമാരി, ഡി സൗമ്യ, ഷിബുരാജ്കൃഷ്ണ എന്നിവർ സംസാരിച്ചു.
1938 ആ​ഗസ്റ്റ് 31 നാണ് നാടിനെ നടുക്കിയ വെടിവയ‌്പ‌്  നടന്നത്.  രാവിലെ സ്റ്റേറ്റ് കോൺ​ഗ്രസ് പ്രസിഡന്റായിരുന്ന എൻ കെ പത്മനാഭപിള്ളയെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയ സംഭവത്തിന്റെപേരിൽ സ്വാതന്ത്ര്യ സമരഭടന്മാർ നടത്തിയ പ്രക്ഷോഭമാണ് വെടിവയ‌്പിൽ കലാശിച്ചത്. 
വൈകിട്ട് പട്ടാളമേധാവി കേണൽ വാട്കീസിന്റെ നേതൃത്വത്തിലെത്തിയ കുതിരപ്പട്ടാളം നെയ്യാറ്റിൻകര ജങ്ഷനിൽ തടിച്ചുകൂടിയിരുന്ന നിരായുധരായ സ്വാതന്ത്ര്യസമരഭടന്മാർ‌ക്കുനേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു.  വെടിവെയ‌്പിൽ അത്താഴമം​ഗലം വീരരാഘവൻ ഉൾപ്പെടെ ഏഴുപേരും  സമീപത്തെ വീട്ടുമുറ്റത്ത് നെല്ല് ഉണക്കുകയായിരുന്ന കാളി   എന്ന സ്ക്രീയും മരിച്ചു. നെയ്യാറ്റിൻകര വെടിവയ‌്പോടെയായിരുന്നു തെക്കൻ തിരുവിതാംകൂർ    ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ  ഭാ​ഗഭാക്കാകുന്നത്. 
പ്രധാന വാർത്തകൾ
Top