17 November Saturday
ഭരണസമിതിയുടെ അനാസ്ഥ

വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിൽ മൂത്രപ്പുര അടച്ചിട്ട് മാസങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018
വെഞ്ഞാറമൂട്
പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേടും അനാസ്ഥയും ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് പണികഴിപ്പിച്ച മൂത്രപ്പുര അടച്ചിട്ട് മാസങ്ങളായി. വെഞ്ഞാറമൂട് ട്രാൻസ്‌പോർട്ട്‌ ഡിപ്പോയ്ക്കുസമീപം നെല്ലനാട്പഞ്ചായത്ത്‌ പണികഴിപ്പിച്ച മൂത്രപ്പുരയാണ് അടച്ചിട്ടത‌്.
 നൂറുകണക്കിന‌് യാത്രക്കാരും കവലയിലെത്തുന്നവരുമാണ് ബുദ്ധിമുട്ടുന്നത്. അഞ്ചുലക്ഷംരൂപ മുടക്കിയാണ് ഒരുവർഷംമുമ്പ‌് പഞ്ചായത്ത്‌ ഇവിടെ പൊതുമൂത്രപ്പുര പണിഞ്ഞത്. പെട്ടെന്ന‌് മൂത്രപ്പുരയുടെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു. മതിയായ സെപ്റ്റിക് ടാങ്ക് ഇല്ലാത്തതും ടാങ്കിലേക്ക് മഴവെള്ളം ഇറങ്ങുന്നതുമാണ് പ്രധാന പ്രശ്നം. മഴ ശക്തമായപ്പോൾ ആ കുഴികളിൽ വെള്ളംകൂടി ഇറങ്ങിയതോടെ  കരാറെടുത്തവർ മൂത്രപ്പുര അടച്ചു. ഇവിടെ മൂത്രപ്പുരയുള്ളതുകൊണ്ട് ട്രാൻസ്‌പോർട്ട്‌ ഡിപ്പോയിൽ മുമ്പുണ്ടായിരുന്നത‌് ഒഴിവാക്കി.
 ഇപ്പോൾ കടുത്ത ദുരിതംനേരിടുന്നത് സ്ത്രീകളും. ദീർഘദൂര ബസുകളിൽനിന്ന‌്  പ്രഥമികാവശ്യങ്ങൾക്കായി  ഇവിടെ ഇറങ്ങുന്നവരും പ്രശ്നത്തിലായി. 
പ്രധാന വാർത്തകൾ
Top