26 September Wednesday

ഇടുക്കി അണക്കെട്ടിന‌് മുകളിലൂടെ ചെറുവാഹനങ്ങൾ വിട്ടു തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018


ഇടുക്കി
ചെറുതോണി ടൗൺപാലം തകർന്നതോടെ ഇടുക്കി ആർച്ച‌് ഡാമിന‌് മുകളിലൂടെ ചെറുവാഹനങ്ങൾ നിബന്ധനകൾക്ക‌്  വിധേയമായി താൽക്കാലികമായി  കടത്തിവിടാൻ തുടങ്ങി. വ്യാഴാഴ‌്ച മുതലാണ‌് ഇതുവഴിവാഹന ഗതാഗതം ആരംഭിച്ചത‌്.

കട്ടപ്പനയിൽ നിന്ന‌് വരുന്നവർക്ക‌് കുറത്തിമലയുടെ തുരങ്കത്തിലൂടെ ഇടുക്കി ആർച്ച‌് ഡാമിന്റെ മുകളിലൂടെ കടന്ന‌് ചെറുതോണി  അണക്കെട്ടിലൂടെ  ചെറുതോണി ടൗണിലേക്ക‌് എത്താം.
കരിമ്പൻ, ചെറുതോണി വഴിയെത്തുന്നവർക്ക‌്  ചെറുതോണി അണക്കെട്ടു കടന്ന‌് ആർച്ച‌്ഡാം വഴിപോകാം. അണക്കെട്ടിൽ വാഹനങ്ങൾ നിർത്തിയിടാനോ തടസ്സങ്ങളുണ്ടാക്കാനോ പാടില്ല.

ഭാരവണ്ടികൾക്ക‌് ഇതുവഴി കടന്നുപോകുന്നതിന‌് വിലക്കുണ്ട‌്. ഇടുക്കി അണക്കെട്ട‌് നിറഞ്ഞതിനെ തുടർന്ന‌് ഷട്ടറുകൾ തുടർന്നാണ‌് ചെറുതോണി പാലവും റോഡും ഒലിച്ചുപോയത‌്.
ഗതാഗതം പുനഃസ്ഥാപിക്കാൻ ഉടൻ സാധിക്കാത്ത സാഹചര്യത്തിലാണ‌്ഡാം സുരക്ഷാവിഭാഗവും കെഎസ‌്ഇബിയും ഉപയോഗിക്കുന്ന അതീവ സുരക്ഷാ
മേഖലയിലൂടെ ചെറുവാഹനങ്ങൾ കടത്തിവിടാൻ അനുമതി നൽകിയത‌്. അധികൃതരുടെ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ  കർശനനടപടിയും എടുക്കും.

പ്രധാന വാർത്തകൾ
Top