21 November Wednesday

രോഗീ പരിചരണത്തിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 31, 2018

 ഇരവിപേരൂർ

സിപിഐ എം ഇരവിപേരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാരംഭിച്ച കാരുണ്യ പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിയുടെ രോഗീ പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കുന്ന പ്രവർത്തനങ്ങൾ ആദ്യഘട്ടം എന്ന നിലയിൽ ഇരവിപേരൂർ പഞ്ചായത്തിലാണ് ആരംഭിച്ചത്. ഡോ. അജിത്, സിസ്റ്റർ ലിസി എന്നിവരുടെ നേതൃത്വത്തിലാണ് രോഗീ പരിചരണം. 
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി അജയകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. എൻ രാജീവ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി സി സുരേഷ് കുമാർ, സൊസൈറ്റി സെക്രട്ടറി ജിജി മാത്യു, കെ എൻ രാജപ്പൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വി വി റെജി, പഞ്ചായത്ത് അംഗങ്ങളായ കെ ബി ശശിധരൻപിള്ള, ശോശാമ്മ ജോസഫ്, കവിയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ഡി രജിത്കുമാർ എന്നിവർ സംസാരിച്ചു. 
 
 
പ്രധാന വാർത്തകൾ
Top