കേരളത്തിന്റെ സാംസ്കാരിക അവസ്ഥ ലജ്ജാകരം: ബ്ളെസി

പത്തനംതിട്ട > കേരളത്തിന്റെ സാംസ്കാരികമായ അവസ്ഥ ലജ്ജാകരമായിരിക്കുന്നെന്ന് പ്രസിദ്ധ ചലച്ചിത്ര സംവിധായകന്‍ ബ്ളെസി പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ടയില്‍ നടന്ന കടമ്മനിട്ട രാമകൃഷ്ണന്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബ്ളെസി.
പീഡന വാര്‍ത്തകളാണ് എങ്ങുനിന്നും വരുന്നത്. പത്രങ്ങള്‍ഇപ്പോള്‍ സ്പോര്‍ട്സ് പേജ് പോലെ പ്രത്യേക പേജിലാണ് ഈ വാര്‍ത്തകള്‍ നല്‍കുന്നത്. ഇത്തരം അവസ്ഥകളോട് എത്ര പേര്‍ പ്രതികരിക്കും. കവികളും സാഹിത്യ പ്രവര്‍ത്തകരും ചലച്ചിത്രകാരന്മാരും മാളങ്ങളുടെ തണലിലും തണുപ്പിലും നനഞ്ഞ സുഖത്തില്‍ അമരുന്ന അവസ്ഥയാണ് ഇന്ന് കേരളത്തില്‍.
വ്യക്തമായ ചിന്തകള്‍ നമുക്ക് അക്ഷരങ്ങളിലൂടെ നല്‍കിയ പ്രതിഭകളാണ്് നഷ്ടമായിട്ടുള്ളത്. ഈ മഹാത്മാക്കള്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ട്. സാംസ്കാരിക നായകര്‍ എന്ന പദം നമുക്കിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണോ എന്ന് തോന്നുന്നു. വ്യക്തതയോടുകൂടി സംവദിക്കാന്‍ കഴിയുന്ന ഒരു സമൂഹം ഉണ്ടെന്ന് തോന്നുന്നില്ല. പ്രകടനപരമായ അഭിനയങ്ങളാണെങ്ങും. ആത്മാര്‍ഥതയും സത്യസന്ധതയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നമ്മള്‍ ഇന്നു കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കോന്നിയൂര്‍ ബാലചന്ദ്രന്‍ അധ്യക്ഷനായി.
മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബനി ആദിയെയും ഫെന്‍സിങ് ദേശീയ ജേതാവ് അഖില അനിലിനെയും ലൈബ്രറി കൌണ്‍സില്‍ സംസ്ഥാന എക്സിക്യൂട്ടീവംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള അനുമോദിച്ചു. കവിതാ പാരായണ വിജയികള്‍ക്ക് പ്രൊഫ. ജി രാജശേഖരന്‍ നായര്‍ സമ്മാന വിതരണം നടത്തി. വി കെ പുരുഷോത്തമന്‍ പിള്ള, എന്‍ സജികുമാര്‍, രാജന്‍ വര്‍ഗീസ്, കടമ്മനിട്ട ഗോപിനാഥന്‍, എസ് രാജേശ്വരന്‍, രമേശ്വരിയമ്മ, എന്നിവര്‍ സംസാരിച്ചു.
കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെണ്‍പാല സ്വാഗതവും òജില്ലാ ജോ. സെക്രട്ടറി വിജയകുമാര്‍ കടമ്മനിട്ട നന്ദിയും പറഞ്ഞു.











0 comments