48 മണിക്കൂർ ദേശീയ പണിമുടക്ക‌് ചരിത്രമാകും

പത്തനംതിട്ട
2019 ജനുവരി എട്ട‌്, ഒമ്പത‌് തീയതികളിൽ രാജ്യത്തെ തൊഴിലാളികളുടെ 48 മണിക്കൂർ പണിമുടക്ക‌് ചരിത്ര വിജയമാക്കാൻ സംയുക‌്ത ട്രേഡ‌് യൂണിയൻ ജില്ലാ കൺവൻഷൻ തീരുമാനിച്ചു. എഐടിയുസി സംസ്ഥാന ട്രഷറർ എം വി വിദ്യാധരൻ ഉദ‌്ഘാടനം ചെയ‌്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ‌് എ ഷംസുദ്ദീൻ അധ്യക്ഷനായി. സിഐടിയു ജില്ലാ സെക്രട്ടറി പി ജ അജയകുമാർ സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ പ്രസിഡന്റ‌് കെ സി രാജഗോപാലൻ തീരുമാനങ്ങൾ വിശദീകരിച്ചു. ആർ എം ഭട്ടതിരി (യുടിയുസി), അഡ്വ. മണ്ണടി അനിൽ (എച്ച‌്എംഎസ‌്), പാപ്പച്ചൻ (കെടിയുസി), പി രാജീവ‌് (ടിയുസിഐ), ആർ ഉണ്ണികൃഷ‌്ണപിള്ള, മലയാലപ്പുഴ മോഹനൻ, കെ അനന്തഗോപൻ (സിഐടിയു), ചെങ്ങറ സുരേന്ദ്രൻ (എഐടിയുസി), കെ ശശികുമാർ (സികെടിയു), കെ ജി അനിൽകുമാർ (എഐയുടിയുസി) എന്നിവർ സംസാരിച്ചു.









0 comments