കുട്ടനാടിനായി 100 കലാകാരൻമാർ

തിരുവല്ല
പ്രളയശേഷമുള്ള കുട്ടനാടിന്റെ വീണ്ടെടുപ്പിനായി നൂറ് ചിത്രകാരൻമാർ ഒത്തുചേർന്ന് ചിത്രങ്ങൾ വരച്ചു. സർഗക്ഷേത്ര ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തിരുവല്ല ജോയ് ആലുക്കാസിലാണ് കലാകരൻമാർ ഒത്തുചേർന്ന് ചിത്രങ്ങൾ വരച്ചത്. സിനിമാ സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം നിർവഹിച്ചു.
നവംബർ അഞ്ചുവരെ ജോയ് ആലുക്കാസിലും 14ന് ചങ്ങനാശേരി മുനിസിപ്പൽ ടൗൺ ഹാളിലും ചിത്രങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കും. ഇതിലൂടെ ലഭിക്കുന്ന തുക ചെലവിട്ട് കുട്ടനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിന് ഭവനമൊരുക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. സർഗക്ഷേത്ര ഫൈൻ ആർട്സ് സൊസൈറ്റി ചെയർമാൻ വി ജെ ലാലി അധ്യക്ഷനായി. ഡയറക്ടർ ഫാ. അലക്സ് പ്രായിക്കുൾ, ജോയ് ആലുക്കാസ് മാനേജർ ഷെൽറ്റൺ വി റാഫേൽ, ഡോ. ഷാജൻ അഹമ്മദ്, സിറിൽ ഡൊമനിക്, ജോൺ പാലത്തിങ്കൽ, ജോസ് ജോസഫ്, അലക്സാണ്ടർ മാളിയേക്കൽ, ബാബു സെബാസ്റ്റ്യൻ, ജോർജുകുട്ടി കല്ലറക്കൽ, മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.










0 comments