19 September Wednesday

ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ 1363 പേർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 പത്തനംതിട്ട

ജില്ലയിലെ മൂന്ന് താലൂക്കുകളിലെ 22 ദുരിതാശ്വാസ ക്യാമ്പുകളിലായി 1363 പേർ കഴിയുന്നു. തിരുവല്ല താലൂക്കിലെ 13 ക്യാമ്പുകളിലായി 219 കുടുംബങ്ങളിലെ 680 പേരും റാന്നി താലൂക്കിലെ ഒരു ക്യാമ്പിൽ ഒമ്പത് കുടുംബങ്ങളിലെ 21 പേരും കോഴഞ്ചേരി താലൂക്കിലെ എട്ട് ക്യാമ്പുകളിലായി 172 കുടുംബങ്ങളിലെ 662 പേരുമാണ് ക്യാമ്പുകളിൽ കഴിയുന്നത്. 
ജില്ലയിൽ പ്രളയക്കെടുതി രൂക്ഷമായിരുന്ന 16 മുതൽ 26 വരെയുള്ള തീയതികളിൽ 543 ക്യാമ്പുകളിലായി 35539 കുടുംബങ്ങളിലെ 133074 പേരാണ് കഴിഞ്ഞിരുന്നത്. ക്യാമ്പിലല്ലാതെ ടെറസിലും ബന്ധുവീടുകളിലുമായി 5790 കുടുംബങ്ങൾ താമസിച്ചിരുന്നു. 19 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിൽ 32370 വീടുകൾ ഭാഗികമായും 692 വീടുകൾ പൂർണമായും തകർന്നു. രക്ഷാപ്രവർത്തനത്തിലൂടെ 52682 പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
 
 
പ്രധാന വാർത്തകൾ
Top