20 November Tuesday

ശുചീകരണത്തിന‌് യുവജനക്ഷേമബോർഡും

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 പത്തനംതിട്ട

ജില്ലയിലെ പ്രളയ കെടുതിയിൽ അകപ്പെട്ട പ്രദേശങ്ങൾ ശുചീകരിക്കാൻ യുവജനക്ഷേമബോർഡിന്റെ വളന്റിയർമാരും.   സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 350 വളന്റിയർമാരാണ‌് ജില്ലയിൽ ഒരാഴ്ച്ചക്കാലമായി  ശുചീകരണ പ്രവർത്തനം നടത്തുന്നത‌്. പന്തളത്ത‌്  304 വീടുകൾ ശുചിയാക്കിയതു കൂടാതെ കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിലും ശുചീകരണം തുടരുകയാണ‌്.  ജില്ലാ കോഓഡിനേറ്റർ അഡ്വ.ആർ ജയന്റൈ നേതൃത്വത്തിലാണ‌് ശുചീകരണ പ്രവർത്തനങ്ങൾ.  അടൂർ മിത്രപുരത്ത് ക്യാമ്പ് ചെയ്താണ് സംഘം ശുചീകരണ സ്ഥലങ്ങളിലേക്ക് പോകുന്നത്. ജില്ലയിലെ 100 വീടുകൾക്ക് പ്ലംബിങ‌്, വയറിങ് തകരാറുകൾ പരിഹരിക്കുന്നതിനും കിണറുകൾ ശുചികരിക്കുന്നതിനും  ബോർഡ്  തീരുമാനിച്ചിട്ടുണ്ട്.  ചിറ്റയം ഗോപകുമാർ എംഎൽഎ, ബോർഡ് വൈസ് ചെയർമാൻ പി ബിജു, ജില്ലാ പ്രോഗ്രാം ഓഫീസർ എസ് ഉദയകുമാരി, സുദീപ് കോഴഞ്ചേരി എന്നിവരാണ‌് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത‌്.  കൂടാതെ സംസ്ഥാനത്തെ വിവിധ ക്ലബ്ബുകളിൽ നിന്നുള്ള പ്രവർത്തകർ  1800 ഭക്ഷ്യധാന്യ കിറ്റുകളും വസ്ത്രങ്ങളും മരുന്നുകളും ജില്ലയിൽ വിതരണം ചെയ്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top