22 September Saturday
ഉദയകുമാർ അനുസ്മരണം നാളെ

കുടുംബസഹായ ഫണ്ട് ഷംസീർ ഏറ്റുവാങ്ങും

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018

 പത്തനംതിട്ട 

ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവും കോഴഞ്ചേരി ബ്ലോക്ക് സെക്രട്ടറിയുമായിരിക്കെ അകലത്തിൽ അന്തരിച്ച എസ് ഉദയകുമാറിന്റെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഫണ്ട് ശേഖരണം ആരംഭിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗങ്ങളും കോഴഞ്ചേരി ബ്ലോക്ക് കമ്മിറ്റിയംഗങ്ങളും അവരുടെ വ്യക്തിപരമായ സംഭാവനയാണ് നൽകുന്നത്. കോഴഞ്ചേരി ബ്ലോക്കിലെ മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോഴഞ്ചേരി, മെഴുവേലി, ഇലവുംതിട്ട, അയിരൂർ സൗത്ത്, അയിരൂർ നോർത്ത്, ആറൻമുള എന്നീ മേഖലാ കമ്മിറ്റികൾ ഹുണ്ടികയിലൂടെയുമാണ് ഫണ്ട് ശേഖരിക്കുന്നത്. ജില്ലാ കമ്മിറ്റിയംഗങ്ങളുടെ സംഭാവനയായി എട്ട് ലക്ഷം രൂപയും കോഴഞ്ചേരി ബ്ലോക്ക് കമ്മിറ്റിയംഗങ്ങളുടെ സംഭാവനയായി രണ്ട് ലക്ഷം രൂപയും ശേഖരിക്കും. ആറൻമുള മേഖലയിലെ യൂണിറ്റുകളിൽ നിന്നുമായി കഴിഞ്ഞ 23, 24 തീയതികളിൽ നടത്തിയ ഹുണ്ടിക ശേഖരണത്തിലൂടെ 507155 രൂപ ശേഖരിച്ചു. ആറൻമുളയിൽ നടന്ന ചടങ്ങിൽ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം എ എ റഹീം ഈ തുക ഏറ്റുവാങ്ങി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ യു ജനീഷ് കുമാർ, ജില്ലാ പ്രസിഡന്റ് എം ബി സഞ്ജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ബി സതീഷ് കുമാർ, ആർ ശ്യാമ, പി കെ എസ് ജില്ലാ പ്രസിഡന്റ് കെ എം ഗോപി, ബിജിലി പി ഈശോ, സുധീഷ് കുമാർ എന്നിവർ സന്നിഹിതരായി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ആറൻമുള ശ്രീകൃഷ്ണ ഓഡിറ്റോറിയത്തിൽ ചേരുന്ന അനുസ്മരണ യോഗം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ എൻ ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റിയംഗങ്ങളുടെയും കോഴഞ്ചേരി ബ്ലോക്ക് കമ്മിറ്റിയംഗങ്ങളുടെയും സംഭാവന തുക കൈമാറും.
 
പ്രധാന വാർത്തകൾ
Top