ad
Deshabhimani

എൻഎഫ‌്പിഇ രാപ്പകൽ ധർണ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 26, 2018, 07:13 PM | 0 min read

 പത്തനംതിട്ട

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച‌് എൻഎഫ‌്പിഇ പത്തനംതിട്ട ഡിവിഷണൽ കമ്മിറ്റി രാപ്പകൽ ധർണ നടത്തി. തപാൽ ആർഎംഎസ‌് ഓഫീസുകളിൽ ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുക, അശാസ‌്ത്രീയവും വികലവുമായ പരിഷ‌്കാരങ്ങൾ ഒഴിവാക്കുക, ജിഡിഎസ‌് ജീവനക്കാർക്ക‌് അർഹമായ ആനുകൂല്യങ്ങൾ അനുവദിക്കുക, സ‌്റ്റാഫ‌് ഷോർട്ടേജിന‌് പരിഹാരം കാണുക, പൊതുജനങ്ങൾക്ക‌് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. 25ന‌് പോസ‌്റ്റൽ സൂപ്രണ്ടാഫിസിന‌് മുന്നിൽ ആരംഭിച്ച ധർണ 26ന‌് വൈകിട്ട‌് നാലിന‌് അവസാനിച്ചു. കോൺഫെഡറേഷൻ ഓഫ‌് സെൻട്രൽ ഗവ. എംപ്ലോയീസ‌് ആൻഡ‌് വർക്കേഴ‌്സ‌് ജില്ലാ സെക്രട്ടറി ഷാജി പി മാത്യു ഉദ‌്ഘാടനം ചെയ‌്തു. എഐപിആർപിഎ ജില്ലാ സെക്രട്ടറി എ കെ ഗോപാലൻ, എൻ എഫ‌് പിള്ള, ഡിവിഷണൽ സെക്രട്ടറി കെ കെ ജഗദമ്മ, പി ഫോർ സെക്രട്ടറി കെ കെ രാജൻകുട്ടി എന്നിവർ സംസാരിച്ചു.  പി ത്രീ യൂണിയൻ പ്രസിഡന്റ‌് സൂരജ‌് അധ്യക്ഷനായി. ജിഡിഎസ‌് യൂണിയൻ സെക്രട്ടറി ജോൺ മാത്യു നന്ദി പറഞ്ഞു.
 
 


deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home