17 November Saturday
ഏഴ് ക്യാമ്പുകൾ ഒഴിഞ്ഞു

വീടുകൾ വാസയോഗ്യമല്ല; ക്യാമ്പുകളിൽനിന്ന് മടങ്ങിയവർ തിരികെയെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 22, 2018

 തിരുവല്ല

ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിയതോടെ തിരുവല്ല താലൂക്കിൽ ഏഴ് ക്യാമ്പുകൾ അടച്ചു. എന്നാൽ, മറ്റുചിലയിടങ്ങളിൽ ക്യാമ്പുകളിൽനിന്ന് പോയവർ വീടുകൾ വാസയോഗ്യമല്ലാത്ത നിലയിലായതിനാൽ തിരികെയെത്തി. കടപ്ര എംഎസ്എം സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് ശനിയാഴ്ച മൂന്നു കുടുംബങ്ങൾ കൂടി അധികമായെത്തുകയും ചെയ്തു. 
 ശനിയാഴ്ച ഏഴ് ക്യാമ്പുകൾ അടച്ചതോടെ 80 ക്യാമ്പുകളാണ് തിരുവല്ല താലൂക്കിൽ പ്രവർത്തിക്കുന്നത്. 2102 കുടുംബങ്ങളിലെ 8011 പേരാണ് ഇപ്പോൾ ക്യാമ്പുകളിലുണ്ട്. കുറ്റൂർ വില്ലേജിലെ തെങ്ങേലി എൽപിഎസ്, നെടുമ്പ്രം പുതിയകാവ് എച്ച്എസ്, മലയിത്ര കോളനി, കോയിപ്രം വില്ലേജിലെ സാംസ്കാരിക നിലയം, എംടി എൽപിഎസ്, മധുരംപള്ളി ഓഡിറ്റോറിയം എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് അടച്ചത്.
 വെള്ളമിറങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ചെളിയും പോളയും മാലിന്യങ്ങളുമെല്ലാം വീടിനുള്ളിൽ അടിഞ്ഞുകൂടിയിരിക്കുകയാണ്. കിണറുകളിലെ വെള്ളവും മലിനമാണ്. എല്ലാം പൂർവസ്ഥിതിയിലാക്കാൻ വേണ്ടിവരുന്ന സമയവും പണചെലവുമെല്ലാം ദുരിതബാധിതരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുകയാണ്
 
 
പ്രധാന വാർത്തകൾ
Top