19 October Friday

കെ കെ അശോക്കുമാര്‍ കൊടുമണ്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Sunday Jan 21, 2018

 കൊടുമണ്‍ >  കൊടുമണ്‍ ആസ്ഥാനമായി  രൂപീകരിച്ച കൊടുമണ്‍ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡന്റായി കെ കെ അശോക്കുമാറിനെ തെരഞ്ഞെടുത്തു. എ എന്‍ സലീം, കുഞ്ഞന്നാമ്മ കുഞ്ഞ്, പുഷ്പലത, രാജഗോപാലന്‍നായര്‍, സി ബിനോയി, കെ കെ ബാബുസേന പണിക്കര്‍, സൌദാരാജന്‍, എ കെ മനോജ്, ജി ബാലന്‍, മനോജ്കുമാര്‍, പി എസ് രാജു, ജെ രാജ്കുമാര്‍, ജോണ്‍സണ്‍ തേക്കുവിള, സിംലാ രാധാകൃഷ്ണന്‍ എന്നിവരാണ് ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍.

 ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച സൊസൈറ്റിയുടെ പ്രവര്‍ത്തനമേഖല അടൂര്‍ താലൂക്കിലെ കൊടുമണ്‍, ഏഴംകുളം, പന്തളം തെക്കേക്കര പ്രദേശങ്ങളും കോന്നി താലൂക്കുമാണ്. ഏഴംകുളം എംസണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടൂര്‍ സഹകരണ അസി. രജിസ്ട്രാര്‍ (ജനറല്‍) എന്‍ വെങ്കിടാചല ശര്‍മ സഹകരണ സംഘത്തിന്റെ രജിസ്ട്രേഷന്‍ സര്‍ടിഫിക്കറ്റ് പ്രസിഡന്റ് കെ കെ അശോക് കുമാറിന് കൈമാറി. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്‍ ബി രാജീവ്കുമാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൌദാരാജന്‍, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ്, അസി. രജിസ്ട്രാര്‍ അനിരുദ്ധന്‍, കൊടുമണ്‍ യൂണിറ്റ് ഇന്‍സ്പെക്ടര്‍ മിനികുമാര്‍, രാജഗോപാലന്‍ നായര്‍, എ എന്‍ സലീം എന്നിവര്‍ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top