Top
22
Thursday, June 2017
About UsE-Paper

സിപിഐ എം പ്രവര്‍ത്തകര്‍ എത്തി; കിടപ്പുരോഗികള്‍ക്ക് സാന്ത്വനമായി

Monday Jun 19, 2017
വെബ് ഡെസ്‌ക്‌
അടൂര്‍ മദര്‍ തെരേസ മെമ്മോറിയല്‍ പാലീയേറ്റീവ് കെയറിന്റെ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം സിപിഐ എം ഏരിയ സെക്രട്ടറി പി ബി ഹര്‍ഷകുമാര്‍ നിര്‍വഹിക്കുന്നു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, പി എസ് മോഹനന്‍, ശ്യാംലാല്‍ തുടങ്ങിയവര്‍ സമീപം

 പത്തനംതിട്ട > ജില്ലയിലെ മുഴുവന്‍ കിടപ്പുരോഗികളെ കണ്ടെത്തുന്നതിനും അവരുടെ പരിചരണം ഉറപ്പുവരുത്തുന്നതിനും സിപിഐ എം നേതൃത്വത്തില്‍ രൂപീകരിച്ച ജില്ലാ പാലിയേറ്റീവ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച കിടപ്പുരോഗികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു. ജില്ലയിലെ ഏരിയകള്‍ കേന്ദ്രീകരിച്ച് രൂപം കൊണ്ടിട്ടുള്ള പാലിയേറ്റീവ് സൊസൈറ്റികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സോണല്‍ കമ്മിറ്റികള്‍ പ്രാദേശികമായി സാന്ത്വന സന്ദര്‍ശന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ, ഏരിയ, സോണല്‍ കമ്മിറ്റി ഭാരവാഹികള്‍, പാലിയേറ്റീവ് വളന്റിയര്‍മാര്‍, സന്നദ്ധ-സാംസ്കാരിക സംഘടനകളുടെ പ്രവര്‍ത്തകര്‍ എന്നിവര്‍  സന്ദര്‍ശന പ്രവര്‍ത്തനത്തിന്റെ ഭാഗമായി. 

കോന്നിയില്‍ ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ശ്യാംലാല്‍, സി കെ ഓമനകുട്ടന്‍, ബാബുജി, ഹരികുമാര്‍  എന്നിവര്‍  നേതൃത്വം നല്‍കി. മലയാലപ്പുഴയില്‍ ഏരിയ കമ്മിറ്റി അംഗം ജഗദമ്മ സോമരാജന്‍, സുജാത അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോന്നി താഴത്ത് ലോക്കല്‍ സെക്രട്ടറി കെ പി ശിവദാസ്, കെ കെ വിജയന്‍, ശ്യാം, ഗോപകുമാര്‍, അയ്യപ്പന്‍ നായര്‍, സുഭദ്ര എന്നിവര്‍ നേതൃത്വം നല്‍കി. രോഗിയായ  കൈപ്പകത്ത് ശ്രീകുമാറിന് വീല്‍ ചെയര്‍ നല്‍കി. അരുവാപ്പുലത്ത് ഏരിയ കമ്മിറ്റി അംഗം ആര്‍ രാജേന്ദ്രന്‍, ലോക്കല്‍ സെക്രട്ടറി  വര്‍ഗ്ഗീസ് ബേബി, സുകുമാരന്‍ നായര്‍, സുഭദ്ര കോമളന്‍, സന്തോഷ് കുഴിവിള, വി.കോട്ടയത്ത് ഏരിയ സെക്രട്ടറി സി ജി ദിനേശ്, ജി പ്രമോദ്, പി ജി പുഷ്പരാജന്‍, കെ ശ്രീകുമാര്‍, കെ എസ് പിള്ള  എന്നിവര്‍ നേതൃത്വം നല്‍കി.
തട്ട പടിഞ്ഞാറ് മേഖലയിലെ പറന്തല്‍ മുല്ലശ്ശേരില്‍ പ്രസാദിനും കുടുംബത്തിനും ചികിത്സാ സഹായയവും ഭക്ഷണ കിറ്റും നല്‍കി. ജില്ലാ സെക്രട്ടറിയറ്റംഗം ടി ഡി ബൈജു സഹായം നല്‍കി. ലോക്കല്‍ സെക്രട്ടറി സി രാഗേഷ്, സി ബി സജികുമാര്‍, വില്‍സണ്‍ മിഖായേല്‍, കൃഷ്ണന്‍കുട്ടി എന്നിവരും ഒപ്പം ഉണ്ടായി.
കലഞ്ഞൂര്‍ പഞ്ചായത്തിലെ കിടപ്പുരോഗികളെ കലഞ്ഞൂര്‍ ലോക്കലിലെ സോണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. 13-ാം വാര്‍ഡില്‍ കഞ്ചോട് പള്ളതാഴേതില്‍ ലിസിയെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാറിന്റെ നേതൃത്വത്തിലാണ് സന്ദര്‍ശിച്ചത്. വര്‍ഷങ്ങളായി കിഡ്നി രോഗബാധിതയും പ്രമേഹമടക്കം രോഗമുള്ള ലിസി എല്ലാ മാസവും ഡയാലിസസ് നടത്തുകയാണ്. പി എസ് രാജു, സിബി ഐസക്, എന്‍ എം മോഹനകുമാര്‍, ഇ എന്‍ രവീന്ദ്രന്‍നായര്‍, സഹദേവന്‍നായര്‍, ഷീലാ വിജയ്, ബിന്ദുഎന്നിവരും പങ്കെടുത്തു.
 അടൂര്‍ മദര്‍തേരേസ പാലീയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സന്നദ്ധപ്രവര്‍ത്തകരുടെ യോഗം സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അഡ്വ. എസ് മനോജ് അധ്യക്ഷനായി. പി എസ് മോഹനന്‍, ശ്യംലാല്‍, പി ബി ഹര്‍ഷകുമാര്‍, സുരേഷ്നെല്ലിക്കുന്നില്‍, അഡ്വ. എം എ സലാം, അജിത്കുമാര്‍, ഷെറീഫ്എബ്രയില്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി എസ് ഷാജഹാന്‍ സ്വാഗതം പറഞ്ഞു. സൊസൈറ്റിയുടെ നേതൃത്വത്തില്‍ 25ന് കിടപ്പുരോഗികളെ സന്ദര്‍ശിക്കും.
 

Related News

കൂടുതൽ വാർത്തകൾ »