Top
20
Wednesday, September 2017
About UsE-Paper

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌

 റാന്നി > വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ്ചെയ്തു. റാന്നി അങ്ങാടി വലിയകാലായില്‍ വി കെ ശ്രീകാന്തിനെ (39) യാണ് റാന്നി പൊലീസ് മുംബൈയില്‍നിന്ന് അറസ്റ്റ്ചെയ്തത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം പേരില്‍നിന്ന് ഒരു കോടിയിലധികം രൂപ ഇയാള്‍ തട്ടിയെടുത്തതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളതെന്ന് റാന്നി സിഐ ന്യൂമാന്‍, എസ്ഐ പി ശ്രീജിത്ത് എന്നിവര്‍ പറഞ്ഞു. 

 കൊല്ലം സ്വദേശി ശരത്കുമാറിന് സൌദിയില്‍ ജോലി വാഗ്ദാനം ചെയ്ത് 1.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഒമ്പതു മാസം മുമ്പാണ് ഇയാള്‍ റാന്നി പൊലീസിന് പരാതി നല്‍കിയത്. ശ്രീകാന്തിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒളിവിലായിരുന്ന ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ജില്ലാ പൊലീസ് ചീഫ് സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖരന്‍ പിള്ള, റാന്നി സിഐ ന്യൂമാന്‍ എന്നിവര്‍ക്കായിരുന്നു കേസിന്റെ അന്വേഷണചുമതല. 
ശ്രീകാന്ത് പണം വാങ്ങി വഞ്ചിച്ച മലപ്പുറം സ്വദേശിയില്‍നിന്ന് ലഭിച്ച സൂചനകളനുസരിച്ച് പൊലീസ് മുംബൈയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാനായത്. മുംബൈയില്‍ അമ്പര്‍നാഥ് എന്ന സ്ഥലത്ത് അയ്യപ്പക്ഷേത്രം കേന്ദ്രീകരിച്ച് പൂജാദികര്‍മങ്ങളും ജ്യോതിഷവും നടത്തി വരികയായിരുന്നു. അവിടെനിന്നാണ് എസ്ഐ പി ശ്രീജിത്ത്, സിപിഒ മാരായ ബിജു മാത്യു, സലീം എന്നിവര്‍ ഇയാളെ പിടികൂടിയത്. 
 ഇതിനിടെ മറ്റു നാലുപേര്‍കൂടി പരാതിയുമായി റാന്നി പൊലീസിനെ സമീപിച്ചു. കായംകുളത്ത് 20 പരാതികളും തൊടുപുഴ, കറുകച്ചാല്‍, മലപ്പുറം, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും ഇയാള്‍ക്കെതിരേ പരാതിയുണ്ട്. ഇയാള്‍ പിടിയിലായെന്നറിഞ്ഞതോടെ പരാതികളുമായി കൂടുതല്‍ പേര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായി റാന്നി പൊലീസ് പറഞ്ഞു. 

Related News

കൂടുതൽ വാർത്തകൾ »