14 December Friday
പറക്കോട് സഹകരണ ബാങ്ക്

ഭരണസമിതിയുടെ പകപോക്കൽ; ബാങ്ക് സെക്രട്ടറിയെ സസ്പെന്റ്് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018

 

 
അടൂർ
പറക്കോട് സഹകരണ ബാങ്കിലെ സീൽ പുറത്തു കൊണ്ടുപോയതിന് പൊലിസിൽ പരാതി നൽകിയ ബാങ്ക് സെക്രട്ടറിയെ യുഡിഎഫ് ഭരണസമിതി  സസ്പെന്റ്് ചെയ്ത് പ്രതികാരം തീർത്തു. ബാങ്ക് സെക്രട്ടറി രാജശ്രീയെയാണ് ശനിയാഴ്ച തിടുക്കത്തിൽ വിളിച്ചു ചേർത്ത ഭരണസമിതി സസ്പെന്റ്  ചെയ്തത്. 
ബാങ്ക് മാനേജരായ അന്നമ്മ സാമിനെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് പ്രസിഡന്റ് ഇ എ ലത്തീഫ് ബാങ്കിന്റെ സീൽ വാങ്ങി പുറത്തു കൊണ്ടുപോയി രണ്ടു ദിവസം കൈവശം വെച്ചതിന് അന്നമ്മ സാം ബാങ്ക് സെക്രട്ടറി രാജശ്രീയ്ക്ക് നൽകിയ പരാതിയിൽ സെക്രട്ടറി വിവരം രേഖാമൂലം അടൂർ സഹകരണ അസി.  രജിസ്ട്രോറെ അറിയിച്ചു. ബാങ്കിന്റെ സീൽ പുറത്തു കൊണ്ടുപോയതിന് പൊലീസിൽ പരാതി നൽകാൻ എആർ  നിർദേശിച്ചതനുസരിച്ച് പൊലീസിൽ പരാതി നൽകിയതിനാണ് പ്രസിഡന്റ് ഭരണ സമിതി യോഗം സെക്രട്ടറിയെ പകപോക്കലായി സസ്പെന്റ് ചെയ്തത്. 
യുഡിഎഫ് ഭരണസമിതി ബാങ്കിൽ നടത്തിയ അഴിമതിയെക്കുറിച്ച് സഹകാരികൾ നൽകിയ പരാതിയിൽ സഹകരണ നിയമം 66 പ്രകാരം സഹകരണ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ ഭരണ സമിതിയുടെ ഭാഗത്ത്നിന്ന് നിരന്തരമായ വീഴ്ചയും സംഘത്തിന്റെ താൽപ്പര്യത്തിന് വിപരീതമായി സഹകരണ നിയമം, ചട്ടം, ബൈലോ എന്നിവയുടെ മനഃപൂർവമായ ലംഘനവും, ബോധപൂർവമായ അശ്രദ്ധമൂലം ബാങ്കിന്റെ മുതലുകൾക്ക് നഷ്ടം വരത്തക്കവിധം ധന ദുർവിനിയോഗം ചെയ്യലു ബാങ്കിങ് സമയത്ത് അനുവാദമില്ലാതെ ബാങ്കിന്റെ മുദ്ര ദുഷ്ടലാക്കോടെ പുറത്തു കൊണ്ടു പോയതും തുടങ്ങിയ  ഗുരുതരമായ ക്രമക്കേടുകളും കുറ്റകൃത്യങ്ങളും ബാങ്ക് പ്രസിഡന്റിന്റെയും ഭരണ സമിതിയുടെയും ഭാഗത്തുനിന്ന് ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന് സഹകരണ ജോ. രജിസ്ട്രാർ നിയമനടപടിക്ക് കത്ത് നൽകിയതിന് പിന്നാലെയാണ് ഭരണസമിതിയുടെ പകപോക്കൽ. 
ബാങ്കിൽ യുഡിഎഫ് ഭരണസമിതി  നടത്തിയ അഴിമതിയും ക്രമക്കേടും പുറത്തു വന്നതിനെ തുടർന്ന് 13 അംഗ ഭരണസമിതിയിലെ എൽഡിഎഫിലെ അഞ്ചംഗങ്ങൾ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.
 
പ്രധാന വാർത്തകൾ
Top