14 November Wednesday

ഭീതി ഒഴിയാതെ പഴകുളം

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018

ഭൂചലനത്തിൽ കേടു സംഭവിച്ച വീട് മന്ത്രി തോമസ് ഐസക്ക് കാണുന്നു

അടൂർ
ബുധനാഴ‌്ചയുണ്ടായ ഭൂകമ്പത്തിന്റെ ഭീതി വിട്ടൊഴിയാതെ  പഴകുളം പ്രദേശം. പകൽ 10.35ന് അനുഭവപ്പെട്ട ഭൂചലനത്തിൽ 200 ലധികം വീടുകൾക്ക് ഭാഗികമായി കേടുപാടുണ്ടായി. പഴകുളം ഏഴാം വാർഡിൽ മാത്രം 157 വീടുകൾക്കാണ് കേടുപറ്റിയത്. വടക്കുകിഴക്കൻ സമസ്ഥാനമായ അസമിലുണ്ടായ ഭൂചലനത്തിന്റെ ഭാഗമായ പ്രതിഭാസമാണ് ഇവിടെ അനുഭവപ്പെട്ടതെനററനനൊണ‌് വിദഗ‌്ധർ പറയുന്നത‌്.
ഭുചലനത്തിൽ വീടുകൾക്കുണ്ടായ കേടുപാടുകൾ തിരിച്ചറിഞ്ഞപ്പോഴാണ് ഭൂചലനത്തിന്റെ തീവ്രത മനസിലാക്കി പ്രദേശവാസികൾ നടുങ്ങിയത്. വീടുകളുടെ ഭിത്തി പൊട്ടിയും ഭൂമിക്ക‌് വിള്ളൽ വീഴുകയും വീടിന്റെ മുകൾഭാഗം പൊട്ടിക്കീറുകയും ചെയ്താണ് കേടുപാടുണ്ടായത്. പഴകുളം കെറ്റോട്ട് കിഴക്കേതിൽ ജമീലയുടെ 'വീടിന്റെ ഭിത്തി രണ്ടായി പിളർന്നു.  തെങ്ങിനാൽ നാലാം വാർഡിൽ 34  വീടുകൾക്കും കേടുപാറ്റി. ആലുംമൂട്, പള്ളിപ്പാറ, തെന്നാപ്പറമ്പ്, കോലമല പ്രദേശങ്ങളിലെ വീടുകൾക്കും ഭാഗികമായി കേടുപാടുണ്ടായി. വീടുകളിൽ നിന്ന‌് പുറത്തു പോയവർ തിരികെയെത്തിയപ്പോഴാണ്  ഭിത്തികൾ പൊട്ടിക്കീറിയ നിലയിൽ കണ്ടത്. കോൺക്രീറ്റ് വീടുകളുടെയും ഓട് മേഞ്ഞ വീടുകളുടെയും ഭിത്തികൾ പൊട്ടിയതും തറയിലെ ടൈൽ പൊട്ടി മാറ്റിയതും വീട്ടുകാരെ ഭീതിയിലാക്കി. ഭൂമിയിൽ  വിള്ളൽവീഴുക കൂടി ചെയ്തതോടെ ജനങ്ങൾ കടുത്ത ഭീതിയിലുമായി.
ആശ്വാസം പകർന്ന‌് മന്ത്രിമാർ 
അടൂർ
ഭൂചലനത്തിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചവർക്ക് ആശ്വാസമേകാൻ മന്ത്രിമാരെത്തി. വ്യാഴാഴ്ച മന്ത്രിമാരായ ഡോ തോമസ് ഐസക്ക്, എം എം മണി, മാത്യൂ ടി തോമസ് എന്നിവരാണ് വീടുകളിലെത്തിയത്.
വീടുകൾ എൻജിനീയർമാർ പരിശോധിച്ച‌്  റിപ്പോർട്ട‌് നൽകണം: മന്ത്രി 
തോമസ‌് ഐസക‌്
അടൂർ
ഭുചലനത്തിൽ കേടുപാടകൾ സംഭവിച്ച വീടുകൾ എൻജിനിയർമാരെ നിയോഗിച്ച് പരിശോധിപ്പിച്ച് റിപ്പാർട്ട് സർക്കാരിന് നൽകാൻ പള്ളിക്കൽ, പാലമേൽ പഞ്ചായത്തുകൾക്ക്  മന്ത്രി തോമസ് ഐസക്ക്  നിർദേശം നൽകി. റിപ്പോര്ട്ട ലഭിച്ചാലുടൻ  ധനസഹായം അടക്കം നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. പഴകുളത്തെ ഭൂചനത്തിൽ കേടുപാടുണ്ടായ വീടുകൾ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകമാർ, ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ് , ലോക്കൽ സെക്രട്ടറി അഡ്വ. എസ് രാജീവ്, ഏരിയ കമ്മിറ്റി അംഗം ബി നിസ്സാം, ഷൈജു വലിയവിള, നജീബ് തുണ്ടുപറമ്പിൽ എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 
ഭൂചലനം പീനം അനിവാര്യമെന്ന്  മന്ത്രി എം എം മണി. പഠനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭൂചലനത്തിൽ കേടു സംഭവിച്ച വീടുകളുടെ നഷ്ടം തിട്ടപ്പെടുത്തിത്തുടങ്ങി. പളളിക്കൽ, പാലമേൽ പഞ്ചായത്ത് എൻജിനീയറിങ് വിഭാഗമാണ് നഷ്ടം തിട്ടപ്പെടുത്തുന്നത്. മന്ത്രി തോമസ് ഐസക്ക് നൽകിയ നിർദേശത്തെ തുടർന്നാണ് നടപടി. പഞ്ചായത്തുകൾ നഷ്ടം തിട്ടപ്പെടുത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി പറഞ്ഞു.   
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top