18 August Saturday
സിഐടിയു ജില്ലാ ജനറൽ കൗൺസിൽ യോഗം

പാർലമെന്റ് മാർച്ച് വിജയിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018

 പത്തനംതിട്ട

മോഡി സർക്കാരിന്റെ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങൾക്കെതിരെ നടക്കുന്ന  പ്രക്ഷോഭത്തിൽ മുഴുവൻ തൊഴിലാളികളും പങ്കെടുത്ത് വിജയിപ്പിക്കാൻ പത്തനംതിട്ടയിൽ നടന്ന സിഐടിയു ജില്ലാ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു.  സെപ്തംബർ അഞ്ചിന് തൊഴിലാളികളും കൃഷിക്കാരും പങ്കെടുക്കുന്ന പാർലമെന്റ് മാർച്ച് വിജയിപ്പിക്കാനും കൗൺസിൽ തീരുമാനിച്ചു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് കെ ഒ ഹബീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ സി രാജഗോപാലൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജെ അജയകുമാർ തീരുമാനങ്ങൾ വിശദീകരിച്ചു. 
ആർ  ഉണ്ണികൃഷ്ണപ്പിള്ള, മലയാലപ്പുഴ മോഹനൻ, പി എസ്  മോഹനൻ, വി തങ്കപ്പൻപിള്ള, പ്രകാശ്ബാബു, എസ് ഹരിദാസ്, അമൃതം ഗോകുലൻ, കെ കെ ശ്രീധരൻ, ലതാകുമാരി  എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
Top